Connect with us

Hi, what are you looking for?

Exclusive

നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പിനെ കണ്ടോ?ഈ ചുണക്കുട്ടി പൊളിച്ചു,പിണറായി കണ്‍കുളിര്‍ക്കെ കണ്ടോളൂ..

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെന്നും ലംഘനമെന്നും പറഞ്ഞ് റോഡിലിറങ്ങി സാധാരണക്കാരെ പിഴ ചുമത്തി പിഴിയുന്ന കേരള പോലീസിന് മുട്ടന്‍ പണി കൊടുത്ത് ഒരു ചുണക്കുട്ടി. സോഷ്യല്‍മീഡിയയില്‍ കേരള പോലീസിന്റെ നരനായാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊഴുക്കുന്നത്. 2000 രൂപ പിഴ വാങ്ങി 500 രൂപയുടെ രസീത് കൊടുത്ത സംഭവവും, 50 രൂപയുടെ ഊണ് വാങ്ങാനിറങ്ങിയ ആളുടെ കൈയ്യില്‍ നിന്ന് 500 രൂപ പിഴ വാങ്ങിയ സംഭവവും, ക്ഷേത്രത്തിലേക്ക് പോയ കുടുംബത്തിന്റെ കൈയ്യില്‍ നിന്ന് 17500 രൂപ പെറ്റിയടിച്ച സംഭവവും നമ്മള്‍ കണ്ടു. ഇതിനിടയില്‍ കേരള പോലീസിന്റെ അക്രമവും ആദിവാസി ഊരിലെ പരാക്രമവും മലയാളികള്‍ കണ്‍കുളിര്‍ക്കെ കണ്ടു. പോലീസിനെതിരെ ജനം തിരിയുന്ന കാഴ്ചയാണ് ദിവസങ്ങളായി കണ്ടുവരുന്നത്.

ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായി ജീവിതം കരപിടിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരോട് ഇപ്പോഴും പോലീസ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഇന്‍ഷൂര്‍റന്‍സിന്റെയും പേരും പറഞ്ഞ് പിഴ ഈടാക്കുന്നുമുണ്ട്. അപ്പോഴാണ് നമ്പര്‍ പ്ലേറ്റ് പോലും ഇല്ലാതെ പോലീസ് ജീപ്പിന്റെ കറക്കം. വിട്ടു കൊടുക്കാന്‍ പറ്റുമോ? ഇത് ചൂണ്ടിക്കാണിച്ച യുവാവാണ് ചുണക്കുട്ടി. സാര്‍ ഈ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് എവിടെ എന്ന് ചോദിക്കുമ്പോള്‍ ഈ വാഹനത്തിന് അതുമതി എന്നാണ് പോലീസ് ധാര്‍ഷ്ട്യത്തോടെ പറയുന്നത്. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ സാറേ എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലേക്ക് പോകാം സാറേ..എന്റെ ബൈക്കിനു പിന്നാലെ വന്നാല്‍ മതിയെന്നും ഈ ചുണക്കുട്ടി പറയുന്നുണ്ട്…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...