Connect with us

Hi, what are you looking for?

Exclusive

ഡോളര്‍ കടത്തിയ പിണറായി,മടിയില്‍ കനമുള്ളത് കൊണ്ട് എന്തുമാകാം…കെ സുരേന്ദ്രന്‍

ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യയമന്ത്രിക്കെതിരെയുള്ള സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഇതിനോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പങ്ക് ഉണ്ടെന്ന ബിജെപിയുടെ വാദം ശരിവെക്കുന്നതാണ് പുറത്തുവന്ന വാര്‍ത്തകളെന്ന് സുരേന്ദ്രന്‍ പറയുന്നു. അധികാര ദുര്‍വിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം ഭയക്കുന്നതെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സര്‍ക്കാരിന് തിരിച്ചടിയായ ഹൈക്കോടതി വിധി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നും സുരേന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഡോളര്‍ കേസില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അത് നേരത്തെ മനസിലാക്കിയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞത്. അതിനുള്ള തിരിച്ചടിയാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായതെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം തടഞ്ഞത് സംസ്ഥാന സര്‍ക്കാരിനേറ്റ പ്രഹരമെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി പ്രതികൂട്ടിലാകുമെന്ന് വന്നപ്പോഴാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണ്. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള ബാലിശമായുള്ള നീക്കവുമായി പിണറായി വിജയന്‍ തുനിഞ്ഞിറങ്ങിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...