Connect with us

Hi, what are you looking for?

Exclusive

എടിഎമ്മില്‍ പണമില്ലെങ്കില്‍ ഇനി ബാങ്കും പിഴയൊടുക്കണം

രാജ്യം ഡിജിറ്റലൈസേഷന്റെ പാതയിലാണ് ഇപ്പോള്‍. പണമിടപാടുകള്‍ ഏകദേശം എല്ലാം ഡിജിറ്റലായി കഴിഞ്ഞു. കൈയ്യില്‍ അത്യാവശ്യത്തിനുള്ള തുക മാത്രം സൂക്ഷിക്കുന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും രീതി. ഉടനടി ആവശ്യം വന്നാല്‍ എടിഎമ്മിലേക്ക് പോവുകയും ചെയ്യും

എന്നാല്‍ ഒരു മാസം പരിധിയില്‍ കൂടുതല്‍ എടിഎമ്മില്‍ എത്തിയാല്‍ എത്തുന്ന ആളുടെ അക്കൗണ്ടില്‍ നിന്ന പണം പോകും. അതിപ്പോള്‍ നമ്മള്‍ പണം എടുക്കാന്‍ ചെന്ന എടിഎമ്മില്‍ കാശില്ലെങ്കില്‍ പോലും. അത് ന്യായമായ കാര്യമാണോ എന്ന ചോദിച്ചാല്‍ തീര്‍ച്ചായും അല്ല എന്നു തന്നെയാണ് ഉത്തരം. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കി ഈ വിഷയത്തില്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ് ആര്‍ബിഐ.

ഇനിമുതല്‍ എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ അതിനനുസരിച്ച് പിഴയടക്കേണ്ടി വരും. 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ ഉത്തരവ് നിലവില്‍ വരിക.

എടിഎമ്മുകളില്‍ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍, ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.

ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റേഴ്സും തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും എടിഎമ്മുകളില്‍ പണം ആവശ്യത്തിന് ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ ഉത്തരവ് പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ബാങ്കുകളും മറ്റു സ്ഥാപനങ്ങളും കാണിച്ചാല്‍ അക്കാര്യത്തില്‍ ഗൗരവതരമായ നടപടി കൈക്കൊള്ളുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

ഒരു മാസത്തില്‍ 10 മണിക്കൂറിലധികം സമയം എടിഎമ്മുകളില്‍ പണം ഇല്ലാതിരുന്നാല്‍, ആ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കു മേല്‍ പതിനായിരം രൂപ പിഴ ചുമത്തുമെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഒരു എടിഎമ്മിന് 10000 രൂപ വച്ച് പിഴയടക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

എടിഎമ്മില്‍ പണമില്ലാതെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന രീതി ബാങ്കുകള്‍ അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വിശദമാക്കി. എടിഎമ്മില്‍ സ്ഥിരമായി പണ ലഭ്യത ഉറപ്പിക്കാന്‍ ബാങ്കുകളും എടിഎം ഓപ്പറേറ്റര്‍മാരും അവരുടെ സംവിധാനങ്ങള്‍ ഉടനടി പരിഷ്‌കരിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...