Connect with us

Hi, what are you looking for?

Exclusive

മര്യാദയല്ല ഇത് പിണറായീ…ഹരീഷ് വാസുദേവന്‍

കേരള പോലീസിന്റെ ഫൈന്‍ ഈടാക്കല്‍ പരമ്പരയെ വിമര്‍ശിച്ചും പരിഹസിച്ചും അഡ്വ. ഹരീഷ് വാസുദേവന്‍. മര്യാദയല്ല ഇത് പിണറായീ.. എന്നാണ് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നത്.ലംഘിക്കാതെ നിവര്‍ത്തിയില്ലാത്ത നിയമം ഉണ്ടാക്കുകയും അത് പരസ്യമായി ലംഘിക്കുന്ന അധികാരമുള്ളവരെ തൊടാതെ അല്ലാത്തവരെ പിഴ ചുമത്തി ദ്രോഹിക്കുന്നത് മര്യാദയല്ലെന്ന് അദ്ദേഹം പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്ന് കേരളാ പൊലീസ് പിഴയായി ചുമത്തിയത് 125 കോടിയോളം രൂപയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പ്രതികരണം. ലോട്ടറിയും മദ്യവും മൂലമുള്ള വരുമാനം നിലച്ചപ്പോള്‍ പിഴ മുഖ്യ വരുമാനമാക്കുന്നത് ശരിയല്ലെന്നും വടക്കേ ഇന്ത്യയിലേപ്പോലെയുള്ള പൊലീസ് അല്ല കേരളത്തില്‍ വേണ്ടതെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തതെന്നും ഇവരില്‍ നിന്നായി 125 മുതല്‍ 150 കോടിവരെ പിഴയായി ചമുത്തിയെന്നുമാണ് റിപ്പോര്‍ട്ട് വന്നത്. രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മെയ് 8 മുതല്‍, ഓഗസ്റ്റ് 4 ന് ഏറ്റവും പുതിയ ഇളവുകള്‍ അവതരിപ്പിക്കുന്നതുവരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, 4.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിനെതിരെയാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം. ഹരീഷ് പറഞ്ഞതിങ്ങനെ…നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കണം. സംശയമില്ല. എന്നാല്‍ ലംഘിക്കാതെ നിവര്‍ത്തിയില്ലാത്ത നിയമം ഉണ്ടാക്കുകയും അത് പരസ്യമായി ലംഘിക്കുന്ന അധികാരമുള്ളവരെ തൊടാതെ ഇരിക്കുകയും, അല്ലാത്തവരെ പിഴ ചുമത്തി ദ്രോഹിക്കുകയും ചെയ്യുന്നത് മര്യാദയല്ല. ലോട്ടറിയും മദ്യവും മൂലമുള്ള വരുമാനം നിലച്ചപ്പോള്‍ പിഴ മുഖ്യ വരുമാനമാക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

നോര്‍ത്ത് ഇന്ത്യയിലേപ്പോലെയുള്ള പോലീസ് അല്ല കേരളത്തില്‍ വേണ്ടത്. നയം മാറ്റണം. വരുമാനത്തിനായി പുതുവഴികള്‍ തേടണം. യൂട്യൂബര്‍മാരില്‍ നിന്ന് വിനോദ നികുതി പിടിച്ചാലും കുഴപ്പമില്ലെന്നും സാധാരണക്കാരെ വെറുതെ വിടൂ എന്നും ഹരീഷ് പറയുന്നു.

അതേസമയം, സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി. പുതിയ മാര്‍ഗനിര്‍ദേശമിറക്കി ബെവ്കോ. ഒരു ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയുള്ളവര്‍ക്കും മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരും.സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നെല വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...