Connect with us

Hi, what are you looking for?

Exclusive

പോലീസ് ചെയ്യുന്നത് നല്ല പ്രവൃത്തി, ജനങ്ങളെ കണ്ണീരൊപ്പുന്നു.. നിങ്ങള്‍ മുഖ്യമന്ത്രി തന്നെയാണോ?

കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പോലീസ് കാട്ടികൂട്ടുന്ന പിടിച്ചുപറിയും ഉപദ്രവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി. കലക്കി സഖാവേ… നിങ്ങളാണ് സൂപ്പര്‍ മുഖ്യമന്ത്രി..സഭയിലാണ് നാണമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കിയത്. പൊലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് അപരാധമല്ലെന്നും അത് അവരുടെ ഡ്യൂട്ടിയാണെന്നും മുഖ്യമന്ത്രി പറയുന്നു. അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പോലീസ് ജനങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം തെറ്റാണ്. പൊലീസ് നാടിനെതിരായ സേനയെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പൊലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തങ്ങളില്‍ ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചതാണ് പൊലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തില്‍ അടക്കം അത് കണ്ടതാണ്. മഹാമാരി കാലത്തും പൊലീസ് പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും മുഖ്യമന്ത്രി പറയുന്നു.

പൊലീസ് ചെയ്യുന്നത് സര്‍ക്കാര്‍ ഏല്‍പ്പിച്ച ചുമതലയാണ്. ത്യാഗ പൂര്‍ണ്ണമായ പൊലീസിന്റെ പ്രവര്‍ത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാര വല്‍ക്കരിക്കരുത്. പൊലീസിനെതിരെ നടക്കുന്നത് പ്രചാര വേലയാണ്. ഏറ്റവും നല്ല ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. അതില്‍ പൊലീസിന് ഉള്ള പങ്ക് പ്രധാനമാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നുവെന്നും നാട്ടില്‍ ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് പൊലീസിന് എതിരായ പ്രചാരണത്തിന് പിന്നില്‍ ഉള്ളതെന്നും മുഖ്യമന്ത്രി പറയുന്നു. വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...