Connect with us

Hi, what are you looking for?

Exclusive

കുട്ടികളുടെ കരണത്തടിച്ചു,കുട്ടിയുടെ തുണി ഉരിഞ്ഞു,പോലീസിനെതിരെ എന്‍ ഷംസുദ്ദീന്‍

സംസ്ഥാനത്ത് പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് സഭയില്‍ കിടിലന്‍ പ്രസംഗം നടത്തി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. എല്ലായിടത്തും പൊലീസ് അഴിഞ്ഞാടുകയാണ്. സമചിത്തതയോടെ പെരുമാറുന്ന ജനകീയ പൊലീസാണെന്നു പറഞ്ഞ് പൊലീസ് നടപടിയെ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിച്ചു. അട്ടപ്പാടിയില്‍ ആദിവാസി ഊരു മൂപ്പനും മകനുമെതിരേയുണ്ടായ പൊലീസ് നടപടി ഉദാഹരണമായി പറഞ്ഞാണ് സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്.

ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ പോയവര്‍ക്കും പുല്ലരിയാന്‍ പോയവര്‍ക്കും കല്യാണത്തിന് പോയ നവ വരനും എടിഎമ്മില്‍ പോയവര്‍ക്കും മത്സ്യക്കച്ചവടക്കാര്‍ക്കും പൊലീസ് 2000 രൂപ പിഴ അടപ്പിക്കുകയാണ്. അട്ടപ്പാടിയില്‍ പൊലീസിന്റെ നരനായാട്ട,് ദ്യശ്യങ്ങളില്‍ വ്യക്തമാണെന്ന് എന്‍.ഷംസുദ്ദീന്‍ പറയുന്നു. പൊലീസിനെ കണ്ട് ഭയന്ന് കരഞ്ഞ സ്ത്രീകളെ പൊലീസ് മര്‍ദ്ദിച്ചു.കുട്ടികളുടെ കരണത്തടിച്ചു. ഒരു കുട്ടിയുടെ തുണി ഉരിഞ്ഞ് എടുത്തെന്നും എന്‍ ഷംസുദീന്‍ തുറന്നടിച്ചു.

ഭീകരവാദികളെ പോലെയാണ് മുരുകനെയും അച്ഛനെയും അറസ്റ്റു ചെയ്ത് കൊണ്ടു പോയതെന്നും അര്‍ജുന്‍ ആയങ്കിയെ പിടിക്കാനും മുട്ടില്‍ മരം മുറി ബ്രദേഴ്സിനെ അറസ്റ്റു ചെയ്യാനും കാട്ടാത്ത ആര്‍ജവവമാണ് അട്ടപ്പാടിയില്‍ പൊലീസ് കാണിച്ചതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. മരുമകനുമായി പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് പ്രശ്നം ഉണ്ട്, അതിന്റെ പ്രതികാരം തീര്‍ക്കാനാണ് വന്‍ പൊലീസ് സന്നാഹം അതിരാവിലെ ഊരിലെ കുടിലുകളില്‍ അതിക്രമിച്ചു കയറിയത്. അട്ടപ്പാടിയിലെ ചരിത്രത്തില്‍ ആദ്യമായാണ് നേരം പുലരും മുന്‍പ് ഇത്തരത്തിലൊരു പൊലീസ് അക്രമം. അട്ടപ്പാടിയില്‍ നടന്നത് നരനായാട്ടാണ്. ആദിവാസി സമൂഹം വലിയ ഭീതിയിലാണെന്നും ഷംസുദ്ധീന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...