Connect with us

Hi, what are you looking for?

Cinema

ഓരോരോ മാരണങ്ങളെ… ഇ-ബുള്‍ജെറ്റിനെ പരിഹസിച്ച് മുകേഷ്

വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റും അതിനെചുറ്റിപറ്റിയുള്ള പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. സംഭവത്തില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ട്രോളുകളും ഇക്കൂട്ടത്തിലുണ്ട്. പിന്നാലെ എംഎല്‍എ മുകേഷിന്റെ വകയും ട്രോളെത്തി. എന്തു വിഷയമുണ്ടായാലും തന്നെ വിളിക്കുന്ന പ്രവണതയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റാണ് മുകേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘ഓരോരോ മാരണങ്ങളെ… നല്ല ട്രോള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടന്‍.ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ എന്നാണ് മുകേഷ് സ്വയം ട്രോളിയിരിക്കുന്നത്.

ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ പരാതി പറയാന്‍ വിളിച്ച യുവാവിനോട് മുകേഷ് പറയുന്ന മറുപടി വൈറലായിരുന്നു. സംഭവത്തില്‍ ഇടപെടാന്‍ പറ്റുമോ എന്ന് ഫോണില്‍ ചോദിക്കുന്ന യുവാവിനോട് മുകേഷ് ‘എന്താണ് ഇ-ബജറ്റോ? എന്താ സംഭവം..’ എന്ന് ചോദിക്കുന്ന മറുപടിയാണ് വൈറലായത്. വിളിച്ച ആള്‍ കോതമംഗലത്തുനിന്നായതിനാല്‍ നിങ്ങള്‍ കോതമംഗലം ഓഫീസില്‍ പറയൂ എന്ന് മുകേഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, എറണാകുളത്തു നിന്നും കുറച്ചു പേര്‍ സുരേഷ് ഗോപിയെ വിളിച്ചപ്പോഴും അദ്ദേഹത്തിനും കാര്യം മനസിലായില്ല. ഞാന്‍ ചാണകമല്ലേ,ചാണകമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജിയാകുമല്ലോ. വിഷയം മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും പറയൂ എന്നാണ് സുരേഷ് ഗോപിയുടെതായി പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നത്.

നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്‌ലോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...