Connect with us

Hi, what are you looking for?

Exclusive

ഓണം കഴിഞ്ഞാലും കിറ്റ് കിട്ടില്ല, സര്‍ക്കാറിന്റെ കിറ്റ് വിതരണം പ്രതിസന്ധിയില്‍

കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ഇനി നാളുകള്‍ മാത്രം ബാക്കി. ഓണത്തിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നല്‍കുന്ന കിറ്റ് വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുപോലും മുഴുവനും നല്‍കിയിട്ടില്ല. സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗിലെ കാലതാമസവുമാണ് വിതരണം വൈകാനുളള കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്. ഇതോടെ വിതരണം പൂര്‍ത്തിയാക്കാനായി തീയതി നീട്ടി നല്‍കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

ഇന്നാകെ കിട്ടിയത് നൂറ് കിറ്റാണ്, വൈകുന്നേരം വരൂ എന്ന് പോലും ആളുകളോട് പറയാന്‍ പറ്റുന്നില്ല, അപ്പോഴേക്ക് തീര്‍ന്ന് പോകും. പറയുന്നത് കോഴിക്കോടെ ഒരു റേഷന്‍ കട ഉടമയാണ്. റേഷന്‍ കട വഴിയുളള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ പൊതു സ്ഥിതിയാണിത്. മുന്‍ഗണനാ ക്രമത്തിലുളള മഞ്ഞ്, പിങ്ക് ഇനങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 8ലക്ഷം കിറ്റുകള്‍ മാത്രം.

18ന് മുമ്പ് മുഴുവനാളുകള്‍ക്കും കിറ്റ് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ചെറുപയര്‍, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് സര്‍ക്കാര്‍ വിതരണം വൈകുന്നതിന് കാരണമായി പറയുന്നത്. ഈ രീതി തുടര്‍ന്നാല്‍ ഓണം കഴിഞ്ഞാലും ഈ മാസം അവസാനമായാലും മുന്‍ഗണന ക്രമത്തിലുള്ളവരുടെ കിറ്റ് പോലും നല്‍കി തീരില്ലെന്നാണ് റേഷന്‍കടയുടമകള്‍ ഉറപ്പിച്ചു പറയുന്നു.

കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ 10 മാസത്തെ കുടിശ്ശിക ഓണക്കാലത്തെങ്കിലും തന്നുതീര്‍ക്കണമന്നും റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...