Connect with us

Hi, what are you looking for?

Exclusive

ഞാന്‍ ചാണകമല്ലേ? കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കു; ഈ ബുള്‍ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപി, ഓഡിയോ വൈറല്‍

പ്രമുഖ യുട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ അറസ്റ്റ് കേരളക്കരയെ ഇളക്കി മറിക്കുന്ന വിഷയമായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും ഇ ബുള്‍ജെറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും നിറയുകയാണ്.
ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ രക്ഷിക്കാനായി ഒരു ആരാധകന്‍ നടനും രാജ്യസഭ എം പിയുമായ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

audio

എറണാകുളം പെരുമ്പാവൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പറഞ്ഞ് സുരേഷ് ഗോപിയെ സമീപിച്ചത്.
ആദ്യം കാര്യം പറഞ്ഞപ്പോള്‍ താരത്തിന് സംഗതി മനസിലായില്ല. ഇ ബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പിന്നീട് വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഈ ബുള്‍ജെറ്റ് സഹോദരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും സര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയായിരുന്നു പ്രശ്‌നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. മാത്രമല്ല മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റെല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും അദ്ദേഹം പറയുന്നു.

അത് കഴിഞ്ഞ് സാറിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ എന്ന് ചോദിക്കുന്ന ആരാധകനോട് സുരേഷ് ഗോപി നല്‍കുന്ന മറുപടിയാണ് ഹിറ്റായിരിക്കുന്നത്. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാന്‍ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചാണകം എന്നു കേട്ടാലെ അലര്‍ജി അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.

നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്‌ളോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴു വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്.

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും നേരത്തെയും പല തവണ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി തെളിവുകള്‍. ആംബുലിന്റേതടക്കമുള്ള സൈറണുകള്‍ സ്ഥാപിച്ച് അമിത വേഗതിയില്‍ റോഡിലൂടെ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇ ബുള്‍ ജെറ്റ് യൂറ്റിയൂബ് ചാനലിന്റെ അവതാരകര്‍ തന്നെയാണ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ ഏറെയുള്ളത്. ഇതെല്ലാം ശേഖരിച്ച് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഇ ബുള്‍ ജെറ്റ്് സഹോദരന്‍മാര്‍ കേരളത്തിന് പുറത്ത് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. ടോള്‍ ബൂത്തുകളിലും ഇവര്‍ സൈറണ്‍ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവര്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഉള്‍പ്പെടുത്തിയ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ വളര്‍ത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തതക്കായി വാഹനം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാനും ആര്‍ ടി ഒ ആലോചിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...