Connect with us

Hi, what are you looking for?

Exclusive

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ജയില്‍ വാസം ഉറപ്പ്

പ്രമുഖ യുട്യൂബര്‍മാരായ ഈ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ജയില്‍ വാസം ഉറപ്പ്. അവരെ പൂട്ടാനുള്ള എല്ലാം പഴുതുകളും അടച്ചു കൊണ്ടുള്ള പൂട്ടാണ് കേരള പോലീസ് തയ്യാറാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ആര്‍.ടി ഓഫിസില്‍ വിളയാടിയ യുട്യൂബര്‍മാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ടാണ് പോലീസ് തയ്യാറാക്കുന്നത്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിക്കാനാണ് നീക്കം. ഇതോടെ മുന്‍പിന്‍ നോക്കാതെ ആരാധകരെയും കൊണ്ടുവന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച യൂട്യൂബ മാര്‍ക്ക് മുട്ടന്‍ പണി കിട്ടുമെന്ന് ഉറപ്പായി.

പ്രതിമാസം ഏഴു ലക്ഷം രൂപ വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള യൂട്യൂബര്‍മാരില്‍ പ്രമുഖരാണ് ഇ-ബുള്‍ജെറ്റ്. ഈ സഹോദരങ്ങള്‍ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശികളാണ്. ടെംപോ ട്രാവലറില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും അപൂര്‍വ്വ കാഴ്ച്ചകളെ കുറിച്ചുമുള്ള അവതരണമാണ് ഇ-ബുള്‍ജെറ്റ് യൂട്യൂബ് സഹോദരങ്ങളെ ശ്രദ്ധേയരാക്കിയത്.

തുടക്കകാലത്ത് ചെറിയ രീതിയില്‍ ആരംഭിച്ച ഇവര്‍ പിന്നീട് വളര്‍ന്നു വരികയായിരുന്നു. സഹോദരങ്ങളായ എബിനും ലിബിനും സോഷ്യല്‍ മീഡയയുടെ സാധ്യതകള്‍ മനസിലാക്കുകയും അത് മികച്ച രീതിയില്‍ പ്രയോഗിക്കുകയും ചെയ്തവരായിരുന്നു ഇവര്‍ .എന്നാല്‍ എപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. പണവും സ്റ്റാറ്റവും പുറകേ വന്നപ്പോള്‍ കണ്ണ് മഞ്ഞളിച്ചതാണോ ഈ സഹോദരങ്ങള്‍ക്ക്.

മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി വാഹനങ്ങള്‍ അള്‍ട്രേഷന്‍ നടത്തിയതിന് നേരത്തെ ഉടക്കിയിലായിരുന്ന ഇവര്‍ ആസൂത്രിതമായാണ് തങ്ങളുടെ ആരാധകരെ വിളിച്ചു വരുത്തി ആര്‍.ടി ഓഫിസില്‍ അതിക്രമിച്ചു കയറി ബഹളം സൃഷ്ടിച്ചത്. ഇതു പിന്നീട് വൈറലാക്കാനായിരുന്നു ഉദ്യേശം. ഇതിനായി ഇവര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരേ ചോദ്യം ചെയ്തും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും ഇവര്‍ നാടകം കളിക്കുകയായിരുന്നു.

ഇവരുടെ വാഹനമായ ടെംപോ ട്രാവലര്‍ കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്ച്ച ആര്‍ ടി ഓഫീസിലെത്താന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ടി ഓഫിസില്‍ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഇവരെ വിളിച്ചു വരുത്തിയത്. എന്നാല്‍ തങ്ങളെ ആര്‍.ടി.ഓഫിസ് അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ഇവര്‍ തങ്ങളുടെ ബ്ളോഗിലും യു ട്യൂബ് ചാനലിലും പോസ്റ്റിട്ടിരുന്നു.

ഇതേ തുടര്‍ന്ന് വിവരമറിഞ്ഞ് ഇവരുടെ ആരാധകരും സ്ഥലത്തെത്തിയിരുന്നു. ഇവരോടൊപ്പംആര്‍ ടി ഒ ഓഫീസില്‍ എത്തിയ യുട്യൂബര്‍മാരായ സഹോദരങ്ങള്‍ ഓഫീസിനകത്ത് വെച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാന്‍ തുടങ്ങിയതോടെ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ കണ്ണുര്‍ ടൗണ്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ഇവരെ ടൗണ്‍ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് മാറ്റുകയുമായിരുന്നു.

വാഹനത്തിന്റെ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ബ്ളോഗര്‍മാരുടെ ആരാധാകര്‍ ഏറെ നേരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു ശേഷമാണ് പിരിഞ്ഞു പോയത്.

യുട്യൂബ് ബ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂര്‍ ആര്‍ ടിഒ കസ്റ്റഡിയില്‍ എടുത്തത് വാഹന മോഡിഫിക്കേഷനുകളേ തുടര്‍ന്നായിരുന്നു. നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാല്‍ അതിന് അനുകൂലമായാണ് മോഡിഫിക്കേഷനുകളെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂര്‍ത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുള്‍ജെറ്റ് ഉടമകള്‍ യുട്യൂബ് വീഡിയോയില്‍ പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നല്‍കി വാഹനം വിട്ടുനല്‍കിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങള്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.

നിലവില്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

എത്ര വലിയ സെലിബ്രറ്റി സ്റ്റാറ്റസ് ഉള്ളവര്‍ ആണെന്ന് പറഞ്ഞാലും നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ് നിയമം കൈയ്യിലെടുത്താല്‍ നിയമ പാലകര്‍ കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് ആരും വിചാരിക്കരുത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...