Connect with us

Hi, what are you looking for?

Exclusive

ഇ ബുള്‍ജെറ്റിനെ കുടുക്കിയത് വ്‌ളോഗര്‍മാരുടെ കുടിപ്പക, സഹോദരങ്ങളുടെ നിയമ ലംഘനങ്ങളുടെ വീഡിയോ പുറത്ത്

വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ യു ട്യൂബ് വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എബിനും ലിബിനും കുടങ്ങിയതിനു പിന്നില്‍ വ്ളോഗര്‍മാരുടെ കുടിപ്പക. വാന്‍ ലൈഫ് ട്രാവല്‍ വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് പതിനഞ്ചു ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കുകയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയതത്. ഇതില്‍ ട്രാവല്‍ വ്ളോഗ് ചെയ്യുന്ന മറ്റൊരു സംഘം വ്ളോഗര്‍മാര്‍ ഇവര്‍ക്കെതിരേ തിരിയുകയായിരുന്നു. ഇവരുടെ ട്രാവലര്‍ ആദ്യഘട്ടത്തില്‍ നിയമങ്ങള്‍ പാലിച്ച് കാരവന്‍ മോഡല്‍ ആക്കിയിരുന്നു. എന്നാല്‍, പിന്നീട് നിയമങ്ങള്‍ ലംഘിച്ച് അടുത്തിടെ നിരവധി മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു. ഇതിന്റേതടക്കം നിരവധി നിയമലംഘനങ്ങളുടെ തെല്‍വുകള്‍ ശേഖരിച്ച് ഗതാഗത വകുപ്പിന് എത്തിച്ചു നല്‍കിയത് മറ്റൊരു ട്രാവല്‍ വ്ളോഗര്‍ ആണെന്നാണു സൂചന.

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു ലഭിച്ചത് അടുത്തിടെയായി ലഭിച്ചത് നിരവധി പരാതികള്‍. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവര്‍ റോഡില്‍ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളും ഒപ്പം ചേര്‍ത്തിരുന്നു. അതില്‍ പലരും ഇവര്‍ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തില്‍ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നല്‍കി.

വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന്‍. തങ്ങളെ പോലീസ് മര്‍ദിച്ചെന്ന് കാട്ടി ഇരുവരും മജിസ്ട്രേറ്റിനു പരാതി നല്‍കി. കൈക്കും ചുമലിലും മര്‍ദിനേറ്റത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

എന്നാല്‍, വ്ളോഗര്‍മാരായ സഹോദരങ്ങള്‍ മുന്‍പും നിരവധി നിയമലംഘനം നടത്തിയതിന്റെ തെളിവുകള്‍ എല്ലാം പോലീസ് ശേഖരിച്ചു. ഇവര്‍ക്കെതിരേ കൂടുതല്‍ കേസുകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണ്‍ ഇട്ട് ഇവര്‍ പായുന്നത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യന്‍ മാറി തരുന്നില്ല’ എന്നാണ് സൈറണ്‍ ഇട്ട് പായുന്നതിനു സഹോദരങ്ങള്‍ പറയുന്ന ന്യായം.

ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറണ്‍ ഇട്ടു വരുന്നതിനാല്‍ ആംബുലന്‍സ് ആണെന്നു തെറ്റിദ്ധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടക്കുന്നതും വിഡിയോയില്‍നിന്നു വ്യക്തമാണ്.

അതേസമയം, യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം. സഹോദരന്മാര്‍ രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...