Connect with us

Hi, what are you looking for?

Exclusive

എവിടെ പരിപാടി അവതരിപ്പിച്ചാലും വീണ ജോര്‍ജിന്റെ അവസ്ഥ ഇതു തന്നെ

കൂനിന്‍ മേല്‍ കുരു എന്ന അവസ്ഥയാണ് കേരളസര്‍ക്കാറിന് ഇപ്പോള്‍. പ്രതിദിന കോവിഡ് ബാധ കുതിച്ചുയുരന്നതിനനുസരിച്ച് പരിഹാസങ്ങളും വിമര്‍ശനങ്ങളും നാലു ദിക്കില്‍ നിന്നും ഏറ്റുവാങ്ങുകയാണ് പിണറായും വീണാ ജോര്‍ജും. നിലവിലുളള സംവിധാനങ്ങളെ പൊളിച്ചെഴുതി എങ്ങനെയെങ്കിലും പ്രശ്‌നം ഒന്നു പരിഹരിക്കാം എന്നു വിചാരിച്ചാല്‍ അത് അതിനെക്കാള്‍ പ്രശ്‌നമായിക്കുകയാണ്. കാരണം അത്തരത്തിലുള്ള മണ്ട്ന്‍ തീരുമാനങ്ങളാണല്ലോ സര്‍ക്കാര്‍ എടുത്തിരിക്കുന്നത് പിന്നെ എങ്ങനെ വിമര്‍ശിക്കാതെ ഇരിക്കും.

സര്‍ക്കാറിന്റെ തെറ്റു കുറ്റങ്ങളെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്ത് കരുത്തുറ്റ പോരാളി എത്തിയപ്പോള്‍ പിണറായി ഒന്നു വിരണ്ടു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവട് വെയ്പ്പും. പൊളിച്ചെഴുതിയ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടും വലിയ മാറഅറമൊന്നും ഉണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല അത് കൊണ്ടാണ് പുതിയ നീക്കവുമായി വീണ ജോര്‍ജ് ഒരുങ്ങി ഇറങ്ങിയത്. എന്നാല്‍ അതും ചീറ്റി പോയിരിക്കുകയാണ്.

സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കാനിരിക്കേ ആദ്യം ദിനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം ആദ്യ ദിവസം നടപ്പാക്കാനാകില്ല.

ഇന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് വാക്‌സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തില്‍ വാക്‌സിന്‍ സ്റ്റോക്കില്ല. ജില്ലയില്‍ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റീവ് രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്.

മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്‌സിനാണുള്ളത്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് അവശേഷിക്കുന്നത്. ഇന്ന് രാത്രിയോടെ വാക്‌സിന്‍ എത്തുമെന്നാണ് വിവരം. ഇത് എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ തന്നെ മുടങ്ങും.

ഈ മാസം 15 നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്സിന്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കും.

അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയുമാണ് യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സംസ്ഥാനത്തിന് ലഭിക്കുന്ന വാക്സിന് പുറമേ സ്വകാര്യ ആശുപത്രികളിലും വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്സിനുകളില്‍ നിന്ന് ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുവേണ്ട സൗകര്യം ഒരുക്കാവുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. ബീച്ചുകളും ഇന്നു മുതല്‍ തുറക്കും.

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മാളുകള്‍ തുറക്കും. സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി. മാളുകള്‍ കൂടി തുറക്കുന്നത് വ്യാപര മേഖലക്ക് കൂടുതല്‍ ഉണര്‍വ് നല്‍കും.

കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ആദ്യ ദിനത്തില്‍ തന്നെയുള്ള പ്രതിസന്ധി എടുത്തു കാട്ടുന്നത്് വീണയുടെ പോരായ്മ തന്നെയാണ്. തന്റെ വകുപ്പിന്റെ കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും വീണയ്ക്ക് വ്യക്തമായ ഒരു ധാരണ തന്നെയില്ല എന്ന് മാത്രമല്ല. എങ്ങനെ മുന്നോട്ട് നയിക്കണമെന്നും മന്ത്രിക്ക് അറിയില്ല എന്ന് ഇതിനോടകം തന്നെ തെളിഞ്ഞതാണല്ലോ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...