Connect with us

Hi, what are you looking for?

Exclusive

മതില്‍ കെട്ടാന്‍ 50ലക്ഷം കൊടുക്കുമ്പോള്‍.. ടി സിദ്ദിഖിന്റെ കിടിലന്‍ പ്രസംഗം

പ്രളയ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് എംഎല്‍എ ടി സിദ്ദിഖ്. നാവോത്ഥാന മതില്‍ കെട്ടാന്‍ നിങ്ങള്‍ 50 ലക്ഷം കൊടുക്കുമ്പോള്‍ പ്രളത്തില്‍ കയറി കിടക്കാനുള്ള വീടുപോലും നഷ്ടപ്പെട്ടവര്‍ക്ക് നിങ്ങള്‍ എന്താണ് കൊടുത്തിട്ടുള്ളതെന്നാണ് ടി സിദ്ദിഖ് ചോദിച്ചത്. സര്‍ക്കാരിനെ വിറപ്പിച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ സഭയിലെ പ്രസംഗം. രണ്ടുവര്‍ഷമായിട്ടും ഒരുവീടുപോലും പൂര്‍ത്തിയായിട്ടില്ല, ഇപ്പോഴും പലരും ക്യാംപുകളിലാണെന്നും സിദ്ദിഖ് പറയുന്നു. ആറുമാസം കൊണ്ട് പുനരധിവാസം പൂര്‍ത്തിയാക്കാമെന്നും മുഖ്യമന്ത്രിയും ഓരോ മന്ത്രിമാരും പ്രസംഗിച്ചിട്ടു പോയതല്ലാതെ ഒന്നും നടന്നില്ലെന്നും അദ്ദേഹം പറയുന്നു.

പുത്തുമലയില്‍ രണ്ടു വര്‍ഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു. വാടക കെട്ടിടത്തില്‍ താമസിക്കുന്നവരുടെ വാടക പോലും സര്‍ക്കാര്‍ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. സ്‌പോണ്‍സേഴ്‌സിന് വേണ്ട ഏകോപനം കിട്ടിയില്ലെന്നും സിദ്ദിഖ് പറയുന്നു.
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന മന്ത്രിയുടെ പരാമര്‍ശം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറയുന്നു. മന്ത്രിയുടേത് മൈതാന പ്രസംഗമാണ്. ചെയ്ത പ്രവൃത്തികള്‍ സര്‍ക്കാര്‍ പാതിവഴിയില്‍ നിര്‍ത്തിയെന്നും സതീശന്‍ ആരോപിച്ചു. റീ ബില്‍ഡ് കേരളയില്‍ പ്രഖ്യാപിച്ച 7405 കോടിയില്‍ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വര്‍ഷത്തില്‍ നടപ്പാക്കിയത്.ലോക ബാങ്കിന്റെ ആദ്യ ഗഡു പോലും ചെലവാക്കിയില്ല. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ പണം വക മാറ്റി. രണ്ട് കൊല്ലമായിട്ടും രേഖകള്‍ ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശന്‍ പറയുകയുണ്ടായി.

ഞങ്ങളുടെ ജീവന്‍ മുഴുവന്‍ അപകടത്തിലാണെന്ന് പറഞ്ഞ് പലരും നിരന്തരം മുഖ്യമന്ത്രിക്കും മറ്റും കത്തുകള്‍ എഴുതുന്നു. ഇപ്പോഴും വാടക വീടുകളില്‍ കഴിയുകയാണ് അവര്‍. വാടക പോലും ഈ സര്‍ക്കാര്‍ കൊടുക്കുന്നില്ല. 10 ലക്ഷം ലഭിക്കാത്തവരുടെ ലിസ്റ്റ് തന്നാല്‍ ഞങ്ങള്‍ നല്‍കാമെന്നാണ് മന്ത്രി ഇവിടെ പറഞ്ഞത്. എന്നാല്‍ ഞാന്‍ ആ ലിസ്റ്റ് സഭയില്‍ അവതരിപ്പിക്കാമെന്ന് ടി സിദ്ദിഖ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...