Connect with us

Hi, what are you looking for?

Exclusive

ഇന്നുമുതല്‍ കര്‍ണ്ണന്‍, നെപ്പോളിയന്‍, ശിവന്‍കുട്ടി എന്നിവരാണ് എന്റെ ഹീറോസ്, പണിക്കര്‍ജി മാസ്..

നമ്മുടെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് കേട്ടില്ലേ… സ്പീക്കറുടെ ഡയസില്‍ കയറി ഡാന്‍സ് കളിക്കുന്നതും ശിവതാണ്ഡവം ആടുന്നതൊക്കെ ഒരു രസമല്ലേയെന്ന്.. അതൊക്കെ പണ്ടേയുള്ള ആചാരമാണെന്ന്. ഈ ആസന മുറകള്‍ പണ്ട് കോളേജ് കാലത്തിലേ തുടങ്ങിയതാണെന്ന്. ശിവന്‍കുട്ടിയുടെ ഈ വര്‍ത്താനം കേട്ട് ഒന്നു ട്രോളാതെ പോകുന്നത് ശരിയാണോ. നമ്മുടെ ശ്രീജിത്ത് പണിക്കറുടെ ട്രോളെത്തി. നിയമസഭാ കയ്യാങ്കളി കേസ് താങ്കളുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കറുത്ത പാടായി തുടരുമോ? എന്ന് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ വി ശിവന്‍കുട്ടിയുടെ ഉത്തരം ഇങ്ങനെ..അതെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലേ? ഡല്‍ഹി അസംബ്ലിയില്‍ ബോംബെറിയാന്‍ ഭഗത് സിങ് ശ്രമിച്ചിട്ടില്ലേ?.. ശിവന്‍കുട്ടിയുടെ മറുപടി കേട്ട് മലയാളികളുടെ കണ്ണ് തള്ളി പോയി കാണും. എന്നാല്‍, ശ്രീജിത്തിന്റെ കിളിപോയി. പൃഥ്വിരാജ് സിനിമയില്‍ പറഞ്ഞപോലെ ..ഇന്നുമുതല്‍ കര്‍ണ്ണന്‍..നെപ്പോളിയന്‍..ശിവന്‍കുട്ടി.. എന്നിവരാണ് എന്റെ ഹീറോസ്.. എന്നാണ് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞത്.

നല്ല കലക്കന്‍ പരിഹാസം തന്നെ. വി എന്നത് വിശുദ്ധ ശിവന്‍കുട്ടി എന്നാകുമോ എന്നാണ് പലരുടെയും സംശയം. യഥാര്‍ത്ഥത്തില്‍ ഇവിടെ ഹീറോ പണിക്കര്‍ജി തന്നെയാണ്. കേരളത്തിന് മാത്രം ചുറുചുറുക്കുള്ള ഒരു സ്വാതന്ത്ര്യ സേനാനി ഇല്ലായിരുന്നു.. ഇനി അതിന്റെ പേരും പറഞ്ഞു വല്ല വടക്കെ ഇന്ത്യക്കാരനും വന്നാല്‍ ഇനി പറയാന്‍ ശിവയണ്ണന്‍ എന്ന പേരുണ്ടല്ലോ എന്നും പോസ്റ്റിന് കമന്റായി ചിലര്‍ പരിഹസിക്കുന്നു.

ഹുസൈന്‍വാലയില്‍ ശ്രീ ഭഗത് സിംഗിന്റെ സമാധിയില്‍ സല്യൂട്ട് ചെയ്യുമ്പോള്‍ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ പിന്‍ഗാമി ശിവണ്ണന്‍ ആയിരിക്കുമെന്ന്. എന്നാലും ഈ ശിവന്‍ക്കുട്ടിയൊക്കെ എങ്ങനെ ഭഗത് സിങ്ങിനോട് താരതമ്യം ചെയ്യാന്‍ ധൈര്യം കാട്ടുന്നു എന്നുള്ളതാണ് പലരുടെയും അതിശയം. ഇതുകേട്ടാല്‍ ഭഗത് സിങ് സ്വര്‍ഗത്തില്‍ നിന്നു വന്നു ശിവന്‍കുട്ടിയെ പഞ്ഞികിടുമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് കുറ്റബോധമില്ലെന്നും അപൂര്‍വം ചില ആളുകള്‍ അന്നത്തെ സംഭവം ഒഴിവാക്കേണ്ടിയിരുന്നുവെന്നു പിന്നീട് പറഞ്ഞിരുന്നുവെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്.. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തരസമരമാണ്.ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങള്‍. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങള്‍ നടത്തുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

നിയമസഭയിലെ ‘ഡെസ്‌കിന്മേല്‍ നടത്തം’ ഒഴിവാക്കാമായിരുന്നു എന്നു പിന്നീട് തോന്നിയോ എന്ന ചോദ്യത്തിന് ‘അത് അന്ന് സമര രംഗത്ത് വന്ന ഒരു രീതിയാണ്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അന്ന് അങ്ങനെ സംഭവിച്ചു പോയി എന്നാണ് മന്ത്രി പ്രതികരിച്ചത്.ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരുമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. കോടതി വിധി പൂര്‍ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങള്‍ ആ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പറയുന്നു.ഡല്‍ഹി അസംബ്ലിയില്‍ ബോംബെറിയാന്‍ ഭഗത് സിങ് ശ്രമിച്ചിട്ടില്ലേ? എന്നും ശിവന്‍കുട്ടി പറയുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...