Connect with us

Hi, what are you looking for?

Exclusive

വിദ്യാര്‍ത്ഥിക്ക് ഫൈനടിച്ച പോലീസുകാരനെ പുറത്താക്കി!

കേരള പോലീസിനെതിരെ നടപടിയെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. 19കാരന്റെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ശ്രീകാര്യത്തില്‍ ബലിയിടാന്‍ പോയ വിദ്യര്‍ത്ഥിയെക്കൊണ്ട് പിഴയടപ്പിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍ അരുണ്‍ ശശിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. സിഐയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥിയില്‍ നിന്നും പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് നല്‍കിയതിനെതിരെയാണ് നടപടി. ഞായറാഴ്ചയാണ് സംഭവം നടന്നത്. പത്തൊന്‍പതുകാരനും അമ്മയും സഞ്ചരിച്ച കാര്‍ സ്റ്റേഷനില്‍ എത്തിച്ച് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നല്‍കി തിരിച്ചയക്കുകയാണ് ചെയ്തത്. വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി പോയതായിരുന്നു അവര്‍.

സത്യവാങ്മൂലം പോലും ചോദിക്കാതെയാണ് പോലീസ് പിഴ ചുമത്തിയത് എന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. കൈവശം അത്രയും പണം ഇല്ലാതിരുന്നതിനാല്‍ എടിഎമ്മില്‍ നിന്നും പണമെടുത്താണ് ശ്രീകാര്യം സ്റ്റേഷനിലെത്തി പിഴയടച്ചത്. എന്നാല്‍ പോലീസ് നല്‍കിയ 500 രൂപയുടെ രസീതാണ്. വീട്ടിലെത്തിയ ശേഷമാണ് തുക പരിശോധിച്ചത് എന്നും നവീന്‍ പറഞ്ഞിരുന്നു. എഴുതിയതില്‍ പറ്റിയ പിഴവാണിതെന്നാണ് പോലീസിന്റെ വിശദീകരണം. ഇത് അറിയാനായി നവീനിനെ വിളിച്ചിപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും പോലീസ് പറയുന്നു. രണ്ടായിരം രൂപക്കുള്ള കേസാണ് എടുത്തെന്നും സ്റ്റേഷന്‍ അക്കൗണ്ടില്‍ പണമുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.

പോലീസിന്റെ അനാസ്ഥ തെളിവ് സഹിതമാണ് നവീന്‍ പുറത്തുവിട്ടത്. ഇതോടെ മേലുദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാതിരിക്കാനായില്ല. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...