Connect with us

Hi, what are you looking for?

Exclusive

കാലാവസ്ഥ തികിടം മറിയുന്നു, മനുഷ്യരാശി ഭീഷണിയില്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ലോകം ഇപ്പോള്‍ കടന്നു പോകുന്നത് വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ്. പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന കലാവസ്ഥ വ്യതിയാനങ്ങള്‍ കുറച്ചൊന്നുമല്ല മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്. അതേസമയം കാലാവസ്ഥയിലെ ഇത്തരം മാറ്റത്തെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്.

ലോക കാലാവസ്ഥ തകിടം മറിയുന്നുവൊണ്് യു എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. മനുഷ്യരാശി ഗുരുതര ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മിക്ക രാജ്യങ്ങളിലും കൊടും വരള്‍ച്ചയുടെയും പേമാരിയുടെയും എണ്ണം ഇരട്ടിയായി. അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങള്‍ ഉണ്ടാകും. സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കും. നൂറ്റി ഏഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലം ആണ് ഇപ്പോള്‍ ഭൂമിയിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു,

കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന യുഎന്‍ സമിതിയായ ഐ പി സി സിയുടേതാണ് റിപ്പോര്‍ട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇതുവരെ നടന്ന ഏറ്റവും സമഗ്രമായ പഠനമാണ് IPCC യുടേത്.

അടുത്തിടെ ഗ്രീസില്‍ തീ പടര്‍ന്നു പിടിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല വെള്ളപ്പെക്കവും ഉരുള്‍ പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ചൈനയിലെ വെള്ളപ്പൊക്കം തന്നെ നോക്കുകയാണെങ്കില്‍ 100 വര്‍ഷത്തിനിടെ പെയ്ത അതി ശക്തമായ മഴയായിരുന്നു ചൈനയില്‍ . മാത്രമല്ല 1 വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് ചൈനയില്‍ മൂന്ന് ദിവസം കൊണ്ട് പെയ്തത്.

ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തവണ കനത്ത മഴ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു. കര്‍ണാടക, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, മുംബൈ നഗരങ്ങളിലെല്ലാം വലിയ തോതിലുള്ള പ്രശ്‌നങ്ങളായിരുന്നു മഴ സൃഷ്ടിച്ചത്.

അടിക്കടി ഉണ്ടാകുന്ന ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്. കേരളത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം 5 ലധികം ചുഴലിക്കാറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്ന. പലതും വലിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ തീരം വിട്ടൊഴിയുകയായിരുന്നു.

ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മനുഷ്യന്റെ പ്രകൃതിയോടുള്ള സമീപനത്തിലേക്കാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ അനന്തര ഫലമെന്നോണമാണ് ഇത്തരം കാലാവസ്ഷ വ്യതിയാനങ്ങള്‍ എന്ന് നിസംശയം പറയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...