Connect with us

Hi, what are you looking for?

Exclusive

കോഴക്കേസ്: സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

സി കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ബിജെപി നേതാക്കളില്‍ നിന്ന് കോഴ വാങ്ങിയ കേസിലാണ് പരിശോധന. ജാനുവിന്റെ സമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. ബത്തേരി കോഴക്കേസില്‍ ബിജെപി നേതാക്കളെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചതിന് പിന്നാലെയാണ് സി കെ ജാനുവിന്റെ വീട്ടിലെ പരിശോധന.

ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരാണ് പ്രതികളാകുക. ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്.

ഫോണുകളെല്ലാം നിര്‍ണായക തെളിവുകളാണ് ഈ കേസില്‍. ഇരുവര്‍ക്കെതിരെ മൊഴികളുമുണ്ട്. ഇത് മാനന്തവാടി കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണുകളാണ് ഹാജരാക്കേണ്ടത്. എന്നാല്‍ ഗണേഷ് പുതിയ ഫോണാണ് നല്‍കയിയത്. പഴയ ഫോണ്‍ നശിപ്പിച്ചതായും സംശയമുണ്ട്. പ്രശാന്ത് ഫോണ്‍ ഹാജരാക്കാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ്. ബത്തേരിയില് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന് കോഴ നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ ആദ്യ ഗഡു കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്ന് ജെആര്‍പി മുന്‍ സംസ്ഥാന ട്രഷറര്‍ പ്രസീതയാണ് വെളിപ്പെടുത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ ജാനുവിന് ബിജെപി കോഴപ്പണം നല്‍കിയെന്ന് നേരത്തെ ജെആര്‍പി നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. അതേസമയം ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലില്‍, സംഘടനാ സെക്രട്ടറി എം.ഗണേഷ് എന്നിവര്‍ക്കെതിരേയാണ് കേസ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...