Connect with us

Hi, what are you looking for?

Exclusive

കേരളത്തില്‍ ആംബുലന്‍സാണോ വലുത് മന്ത്രിയുടെ വാഹനമാണോ? വീഡിയോ കണ്ട് തീരുമാനിക്കൂ…

കേരളത്തില്‍ ആംബുലന്‍സാണോ വലുത് മന്ത്രിയുടെ വാഹനമാണോ? നിങ്ങള്‍ തന്നെ ഈ വീഡിയോ കണ്ട് വിലയിരുത്തൂ….
കേരളത്തില്‍ മാത്രം നടക്കുന്നതാണ് ഇത്തരം നിയമലംഘനം എന്നുമാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.. വേറെ ഏതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ നടക്കുമോ? ജീവന്റെ തുടിപ്പുമായി പോകുന്ന ആംബുലന്‍സിനെ വഴിയില്‍ തടഞ്ഞുവെച്ച് മന്ത്രിയുടെ വാഹനം കയറ്റിവിടുന്ന പോലീസ്. എന്താണ് ഈ കേരളത്തിന്റെ അവസ്ഥ. കേരള പോലീസിനും സര്‍ക്കാരിനും നാണംകെട്ട് തലതാഴ്ത്താന്‍ പാകത്തിനുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വേറെ ഏതെങ്കിലും നാട്ടിലാണ് ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ പോലീസുകാരന് അപ്പോള്‍ തന്നെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയ്യില്‍ കിട്ടും. എന്നാല്‍, ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. കുറേപേര്‍ വീഡിയോ കണ്ട് പ്രതികരിച്ചതല്ലാതെ. ഏത് നിമിഷവും മരിക്കാവുന്ന ഒരു രോഗിയാകാം ആ ആംബുലന്‍സില്‍ ഉണ്ടായിരിക്കുന്നത്. ആ വ്യക്തിയെ തടഞ്ഞുനിര്‍ത്തികൊണ്ടാണ് മന്ത്രിമാരുടെ വാഹനത്തെ കയറ്റിവിടുന്നത്. വീഡിയോയില്‍ വ്യക്തമായി അത് കാണാം. ഒരു സാധാരണക്കാരനാണ് ആംബുലന്‍സ് വാഹനത്തെ പോകാന്‍ അനുവധിക്കാതെ തടഞ്ഞതെങ്കില്‍ ഭീമമായ തുകയാണ് പോലീസ് പെറ്റിയടിക്കുക. ഇവിടെ വീഡിയോയില്‍ കാണുന്നതാണ് രസകരം. ഒരു കൈ കൊണ്ട് ആംബുലന്‍സിനെ തടഞ്ഞുനിര്‍ത്തുകയും വേണം മറ്റേ കൈ കൊണ്ട് മന്ത്രിയുടെ വാഹനത്തിനുനേരെ സല്യൂട്ടടിക്കുകയും വേണം. എന്തൊരു നാണകെട്ട കാഴ്ച.. ഒന്നു കണ്ടുനോക്കൂ…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...