Connect with us

Hi, what are you looking for?

Exclusive

ശ്രീറാമിന്റെ ഫോട്ടോ പകര്‍ത്തി, മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് അഭിഭാഷകര്‍, കോടതിവളപ്പ് സംഘര്‍ഷഭരിതം

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോഴാണ് കോടതിവളപ്പ് സംഘര്‍ഷഭരിതമായത്. ഇരുവരുടെയും ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു. കയ്യേറ്റത്തില്‍ സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും ഐ.ഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു.

മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് കോടതി പരിഗണിച്ച ദിവസമായിരുന്നു ഇന്ന്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും അഭിഭാഷകര്‍ കയ്യേറ്റശ്രമം നടത്തി. തുടര്‍ന്ന് അടുത്തുളള വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ശിവജി പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.

ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ അഭിഭാഷകര്‍ക്കൊപ്പം പൊലീസും ചേര്‍ന്നതായും ആക്ഷേപമുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിജിത്തിന് നേരെയും അഭിഭാഷകര്‍ അക്രോശിച്ച് പാഞ്ഞെത്തി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് 25ഓളം വരുന്ന അഭിഭാഷക സംഘം ശിവജിയെ കൈയേറ്റം ചെയ്തത്. ശിവജിയുടെ അക്രഡിറ്റേഷന്‍ കാര്‍ഡും ക്യാമറയും ഫോണും അഭിഭാഷകര്‍ പിടിച്ചെടുക്കുകയും ചെയ്തു. ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു. പോലീസ് ഇടപെട്ടാണ് ശിവജിയെ അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

പ്രതികള്‍ കോടതിയില്‍ ഹാജരായ ശേഷം കോടതിവളപ്പില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശിവജികുമാര്‍ ഫോട്ടോ എടുത്തത്. ആദ്യം പുറത്തിറങ്ങിയ ശ്രീറാമിന്റെ പടം പകര്‍ത്തിയ ശേഷം, പിന്നാലെ വന്ന വഫ ഫിറോസിന്റെ പടം പകര്‍ത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വഫ ഫിറോസിന്റെ അഭിഭാഷകന്റെ നേതൃത്വത്തില്‍ അഭിഭാഷകരുടെ വലിയ സംഘം എത്തി ശിവജിയെ കൈയേറ്റം ചെയ്യുകയാണുണ്ടായത്.
കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കുന്നതാണ്.

സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിച്ചു സ്ഥലത്ത് നിന്ന് ടിവി ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്തപ്പോള്‍ അത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. സംഭവം ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് ശ്രമം.സംഭവം മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഒത്തുതീര്‍പ്പിനില്ലെന്നും ടി ശിവജികുമാര്‍ അറിയിച്ചു.വഞ്ചിയൂര്‍ കോടതിയില്‍ മുമ്പും പലതവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം നടന്നിരുന്നു. കേസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ ഗുണ്ടായിസം കാണിക്കുന്നത് പതിവ് സംഭവമായിട്ടുണ്ട്.

കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമതിവേഗയില്‍ ഓടിച്ച കാറിടിച്ചാണ് കെ.എം.ബഷീറിന്റെ മരണം. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.

https://www.youtube.com/watch?v=96_PVELjwsY

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...