Connect with us

Hi, what are you looking for?

Cinema

നാദിര്‍ഷായുടെ പിന്നിലാര്? സിനിമകള്‍ നിരോധിക്കണംമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

സംവിധായകന്‍ നാദിര്‍ഷയുടെ പുതിയ സിനിമയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പ്രതികരണവുമായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നാദിര്‍ഷായുടെ സിനിമകള്‍ ക്രൈസ്തവ വിരുദ്ധമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ഈശോ, കേശു ഈ വീടിന്റെ നാഥന്‍, എന്നീ പേരുകളുള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും അവ നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തുഷാര്‍ പറയുന്നു. സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന രീതിയിലുള്ള സംവിധായകന്റെ കുടില നീക്കം തീര്‍ത്തും അപലപനീയമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു.

ക്രൈസ്തവ സഭ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. ക്രൈസ്തവ മൂല്യങ്ങളെ ആര്‍ക്കും വിസ്മരിക്കാന്‍ സാധിക്കില്ല. യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ഈ സമൂഹം ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സിനിമയ്ക്ക് അത്തരം പേര് നല്‍കിയതെന്ന് സംശയിക്കുന്നതായും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതവൈരമുണ്ടാക്കി മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇതുപോലുള്ള നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസ് മുന്നില്‍ തന്നെയുണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കുന്നു. വിശ്വാസികളെ അവഹേളിക്കുന്ന സിനമികള്‍ക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ ‘കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. ‘ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

പിസി ജോര്‍ജ്ജും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തലവെട്ടുമെന്നുള്ള രൂക്ഷ പ്രതികരണമാണ് പിസി ജോര്‍ജ്ജില്‍ നിന്നുണ്ടായിരുന്നത്. എ്ന്നാല്‍, അതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് നാദിര്‍ഷ മറുപടി നല്‍കിയത്. സിനിമ കണ്ട് കഴിയുമ്പോള്‍ ഇത്രയും മുറവിളി വേണ്ടായിരുന്നെന്ന് പിസി ജോര്‍ജിന് തോന്നുമെന്നാണ് നാദിര്‍ഷ പ്രതികരിച്ചത്. സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വൃണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മതം നോക്കിയല്ല സിനിമ ചെയ്യുന്നതെന്നും നാദിര്‍ഷ വ്യക്തമാക്കി.

കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഞാനല്ല സിനിമയ്ക്ക് പേരിട്ടതെന്നും നാദിര്‍ഷ വ്യക്തമാക്കി. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ഛന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സഭയോട് വൃത്തികെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ രംഗത്തിറങ്ങുമെന്നുമാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...