Connect with us

Hi, what are you looking for?

Exclusive

പര്‍ദ ധരിക്കാത്തവര്‍ക്ക് താലിബാന്‍ ശിക്ഷ ജീവഹാനി, കേരളം കരുതിയിരിക്കുക

അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരര്‍ തങ്ങള്‍ കരസ്ഥമാക്കിയ മേഖലകളില്‍ ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചു തുടങ്ങി. കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കു മേല്‍ ഇവര്‍ അടിച്ചേല്‍പ്പിക്കുന്നത്.

ഇതോടെ താലിബാന്‍ മുമ്പത്തെ പോലെയല്ലെന്നും അവര്‍ക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നുമുള്ള വാദം അഫ്ഗാന്‍ ജനങ്ങള്‍ തള്ളുകയാണ്. ശരിയത്തു പോലുള്ള കടുത്ത ഇസ്ലാമിക നിയമങ്ങള്‍ അവര്‍ പഴയ പോലെ അടിച്ചേല്‍പ്പിക്കുന്നുണ്ട്, പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്. പര്‍ദ ധരിക്കാത്തവരെ കൊല്ലുകയാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം അഫ്ഗാനില്‍ മുഖം മറച്ച് പര്‍ദ ധരിക്കാത്ത പെണ്‍കുട്ടിയെ താലിബാന്‍ ഭീകരര്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവച്ചുകൊന്നിരുന്നു. നസീനീന്‍ എന്ന 21 കാരിയാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ താലിബാന്‍ പര്‍ദ നിര്‍ബന്ധമാക്കിയിരുന്നു.

നിംറസ് പ്രവിശ്യയുടെ തലസ്ഥാനമായ സാരഞ്ച് നഗരവും ഹെല്‍മണ്ട മേഖലയിലെ ലഷ്‌ക്കര്‍ ഗാ നഗരവുമാണ് ഏറ്റവും ഒടുവിലായി താലിബാന്‍ കീഴടക്കിയത്. അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാന്‍ ഭീകരര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു.

ഏതാനും ദിവസം മുമ്പ്് ഭീകരര്‍ പിടിച്ചടക്കിയ ഗസ്നി, ബഡാക്ഷാന്‍, തക്ഹാര്‍ എന്നീ പ്രദേശങ്ങളില്‍ താലിബാന്‍ ശരിയത്ത് നിയമം നടപ്പാക്കിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഫത്വ അവര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. പന്ത്രണ്ടു വയസു കഴിഞ്ഞ പെണ്‍കുട്ടികളെയും വിധവകളെയും തങ്ങളുടെ പോരാളികള്‍ക്കു വേണ്ടി പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചാണ് ഫത്വ. അഫ്ഗാന്‍ സൈനികരുടെ കുടംബങ്ങളെയും ഭീകരര്‍ ലക്ഷ്യമിടുകയാണ്. അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുന്നുമുണ്ട്.

പലയിടങ്ങളിലും അഫ്ഗാന്‍ സൈനികരും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാകിസ്ഥാന്റെയും മറ്റും പിന്തുണയുള്ളതിനാല്‍ താലിബാന് മികച്ച ആയുധങ്ങളുണ്ട്. പരിശീലനവും ലഭിക്കുന്നുണ്ട്. ആയുധബലത്തില്‍ അഫ്ഗാന്‍ സൈന്യം താലിബാന് പിന്നിലാണ്.

നൂറിലേറെ ജില്ലകള്‍ താലിബാന്‍ പിടിച്ചെടുത്തുവെന്നാണ് സൂചന. അഫ്ഗാന്‍ സര്‍ക്കാരിന് മന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ കടുത്ത യുദ്ധമാണ് നടക്കുന്നത്. അവിടങ്ങളും താലിബാന്‍ പിടിക്കുമെന്ന ആശങ്ക വ്യാപകമായിട്ടുമുണ്ട്.

അതേസമയം കേരളത്തില്‍ നിന്നും അടുത്തിടെ താലിബാന്‍ ഭീകരനെ പിടിച്ചിരുന്നു .കൊച്ചിയില്‍ നിന്നും പിടിയിലായ ഇയാളുടെ ലക്ഷ്യം കേരളത്തെ തകര്‍ക്കുക എന്നതാണ് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. കാശ്മീരിനെയും കേരളത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് താലിബാന്‍ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...