Connect with us

Hi, what are you looking for?

Exclusive

വീട്ടമ്മയെ നടുറോഡില്‍വെച്ച് മര്‍ദ്ദിച്ച് പോലീസുകാരന്‍, ഞെട്ടിപ്പിക്കുന്ന ദൃശ്യം

സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത്? കേരള പോലീസിന്റെ നരനായാട്ടോ? ഇടുക്കി വണ്ണപ്പുറത്ത് നിന്ന് പുറത്തുവന്ന വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. ഒരു പോലീസുകാരന്‍ വീട്ടമ്മയെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദനത്തില്‍ വീട്ടമ്മ റോഡില്‍ വീഴുന്നതും നിലവിളിക്കുന്നതും കാണാം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ രാജാണ് നടുറോഡില്‍ വച്ച് വീട്ടമ്മയെ മര്‍ദിച്ചത്. തൊടുപുഴ സ്വദേശി ഷീബ സലീമിനാണ് മര്‍ദനേമറ്റത്. തൊടുപുഴയില്‍ നിന്നും വണ്ണപ്പുറത്ത ബന്ധു വീട്ടിലക്ക് പോകുകയായിരുന്നു ഷീബയും കുടുംബവും.

വണ്ണപ്പുറത്തിനു സമീപം വച്ച് അമല്‍രാജ് ഓടിച്ചിരുന്ന വാഹനം ഇവരുടെ കാറില്‍ തട്ടിയ ശേഷം നിര്‍ത്താതെ കടന്നു പോകുകയായിരുന്നു. ഇവര്‍ വാഹനത്തെ പിന്തുടര്‍ന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അമല്‍രാജും ജസീറും തമ്മില്‍ തര്‍ക്കമായി. ജസീറിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കവെയാണ് ഷീബക്കും മര്‍ദ്ദനമേറ്റത്. അതേസമയം,ഷീബയുടെ പരാതിയില്‍ തൃശ്ശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ രാജിനെതിരെ കാളിയാര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ദിവസങ്ങളായി കേരള പോലീസ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. ജനങ്ങളെ ദ്രോഹിക്കുന്ന ആക്രമിക്കുന്ന ഒരു സേനയെ കേരളത്തിന് ആവശ്യമില്ലെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പോലീസുകാരോട് പറയാനുള്ളത് ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ കാക്കിയില്‍ കൈ വെക്കേണ്ട അവസ്ഥ വരുത്തരുതെന്നാണ്. പലരും പോലീസിനെതിരെ പ്രതികരിച്ചു തുടങ്ങി. ഇങ്ങനെ ആണ് പോകുന്നതെങ്കില്‍ ജനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമെന്നാണ് പലരും പറയുന്നത്. വീഡിയോ കാണാം..

അതേസമയം, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് ഒരു കത്ത് ലഭിച്ചതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ക്ഷയ രോഗി മരുന്ന് കഴിക്കുന്നില്ലന്നും, കഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് എസ് ഐക്ക് കത്തയച്ചത്.
കൊവിഡ് ഡ്യൂട്ടിയും, വി ഐ പി ഡ്യൂട്ടിയും, മോഷണവും പിടിച്ചുപറിയും അന്വേഷിക്കേണ്ട ജോലി കൂടാതെയാണ് ഇപ്പോള്‍ രോഗിയെ മരുന്ന് കഴിപ്പിക്കേണ്ട ചുമതലയും പൊലീസിന് കിട്ടിയിരിക്കുന്നത്. ഫൈന്‍ മാത്രം അടിക്കാന്‍ ഇറങ്ങിയാല്‍ പോരെന്നുള്ള പല പരിഹാസ ട്രോളുകളും പോലീസിനുനേരെ ഉയരുന്നുമുണ്ട്.

https://www.youtube.com/watch?v=fnVn7APrzIM

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...