ജനം പോലീസിനെതിരെ തിരിഞ്ഞു തുടങ്ങി എന്നു തെളിയിക്കുന്ന വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥന് നടുറോഡില്‍വെച്ച് മര്‍ദ്ദിച്ചതും ബിവറേജിനു മുന്നിലെ യുവാക്കളുടെ പോലീസിനുനേരെയുള്ള ആക്രോശങ്ങളെല്ലാം കേരളക്കര കണ്ടതാണ്. ഇപ്പോഴിതാ ഹെല്‍മറ്റ് ഇടാത്തവനെ തടഞ്ഞ പോലീസ് പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. പോലീസിനെ ഇപ്പോള്‍ ജനങ്ങള്‍ക്ക് പേടിയില്ലാതായിരിക്കുന്നു. ഇങ്ങോട്ട് ചോദിച്ചാല്‍ നാലെണ്ണം ആങ്ങോട്ടു പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളോട് പോക്ക്.
ഇത്തരത്തിലേക്ക് പോയാല്‍ പിണറായി പോലീസിന്റെ ആപ്പീസ് പൂട്ടുമെന്നുറപ്പാണ്. ഇവിടെ വീഡിയോയില്‍ തന്റെ ഹെല്‍മറ്റ് എവിടെയെന്ന് ചോദിക്കുമ്പോള്‍ യുവാവ് സാറിന്റെ തൊപ്പി എവിടെ എന്നാണ് തിരിച്ചു ചോദിക്കുന്നത്. സാര്‍ ആദ്യം തൊപ്പി വെക്കൂ എന്നാണ് മറുചോദ്യം. മൊബൈല്‍ ഉപോയഗിച്ചാണ് നീ വാഹനം ഓടിച്ചതെന്ന് ഇയാളോട് പോലീസ് പറയുന്നുണ്ട്. ഞാന്‍ മൊബൈല്‍ ഉപയോഗിച്ചത് തെളിവുണ്ടോ എന്നും ഞാന്‍ മൊബൈല്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. നിങ്ങള്‍ ബാറിന്റെ മുന്നില്‍ പോയി നില്‍ക്കെന്നും അവിടെ തള്ളിപിടിച്ച് ക്യൂ നില്‍ക്കുന്നവരെ പോയി പിടിക്കെന്നും ഇയാള്‍ പറയുന്നുണ്ട്.
നമ്മളെല്ലാവരും പൗരന്മാരാണെന്നും നിങ്ങള്‍ ആദ്യം തൊപ്പി വെച്ച് നിയമം പാലിക്കെന്നും യുവാവ് പറയുന്നു. പോലീസിന്റെ വില അവര്‍ തന്നെ കളയുകയാണെന്നാണ് പലരും വിമര്ശിക്കുന്ന്ത. തൊപ്പി വെക്കണം എന്നത് നിയമം ആണെന്നും നീ എന്നൊന്നും ജനങ്ങളെ വിളിക്കാന്‍ ഒരു പോലീസിനും അധികാരമില്ലെന്നും ഈ വീഡിയോ കണ്ടവര്‍ പ്രതികരിക്കുന്നു.