Connect with us

Hi, what are you looking for?

Exclusive

കായിക താരങ്ങള്‍ക്ക് കോടികള്‍ നല്‍കുമ്പോള്‍ കേരളത്തിന്റെ സ്വന്തം താരം ശ്രീജേഷിന് കോടിമുണ്ട് നല്‍കും പിണറായി

അവഗണനകളോടും പ്രതിസന്ധികളോടും പോരുതി തന്നെയാണ് പല കായിക താരങ്ങളും ഇന്നു കാണുന്ന നിലയില്‍ എത്തിച്ചേര്‍ന്നത്. തന്റെ കഴിവിനാല്‍ കഴിയുന്നതിന്റെ പരമാവധി സമര്‍പ്പിച്ചാലും പലപ്പോഴും തിരിച്ചു കിട്ടുന്നത് പുച്ഛം മാത്രമായിരിക്കും. അര്‍ഹിക്കുന്ന അംഗീകാരം തരാന്‍ സര്‍ക്കാര്‍ മടി കാണിച്ചാലും നിങ്ങളെ നെഞ്ചിലേറ്റാന്‍ ഒരു പറ്റം ആളുകള്‍ ഇവിടെ ഉണ്ടാകും.

പറഞ്ഞ് വരുന്നത് മറ്റാരെക്കുറിച്ചുമല്ല, കേരളത്തിന്റെ അഭിമാനമായി മാറിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ കണ്ണില്‍ പെടാത്ത ഇന്ത്യയുടെ ഹോക്കി ക്യാപ്റ്റന്‍ ശ്രീജേഷിനെക്കുറിച്ചാണ്. ടോക്കിയോ ഒളിമ്പികിസില്‍ ഹോക്കിയില്‍ വെങ്കലം നേടിയ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ താരമാണ് ശ്രീജേഷ് എന്നിട്ടുമെന്തേ പിണറായുടെയും കൂട്ടരുടെയും കണ്ണു തുറക്കാത്തത്. അതിനു പിന്നിലും ഒര കാരണമുണ്ട്. മറ്റൊന്നുമല്ല പിണറായിയെക്കാള്‍ പ്രധാന്യം മോദിക്ക് നല്‍കിയത് കൊണ്ട്.

മികച്ച കായിക താരങ്ങള്‍ കേരളത്തിനുണ്ടെങ്കിലും കായിക മേഖലയോടയും താരങ്ങളോടും കാട്ടുന്ന വൈമനസ്യവും പിന്തിരിപ്പന്‍ നിലപാടുകള്‍ക്കും ഇന്നത്തെ കാലത്തും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. അവഗണനയുടെ കഥകള്‍ മാത്രം കേട്ട് ശീലിച്ച കേരളത്തിന്റെ കായികമേഖലയ്ക്ക് ഇതൊക്കെ ഒരു ശീലമായെങ്കിലും കേരളത്തിന്റെ കായികതാരങ്ങള്‍ സ്വന്തം പരിശ്രമത്തില്‍ നേട്ടം കൊയ്യുമ്പോള്‍ ആ അഭിമാനത്തില്‍ പങ്കാളിയാകുമ്പോഴെങ്കിലും അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കാന്‍ നാം വിമുഖത കാട്ടരുതെന്ന് ഇനി എപ്പോഴാണ് നമ്മുടെ സര്‍ക്കാര്‍ തിരിച്ചറിയുക.

ഒളിമ്പിക്‌സ് ആയിക്കൊള്ളട്ടെ മറ്റേത് കായിക മത്സരമായിക്കൊള്ളട്ടെ നേട്ടങ്ങളുടെ നിറശോഭയില്‍ താരങ്ങള്‍ നില്‍ക്കുമ്പോള്‍ മറ്റു സര്‍ക്കാറുകള്‍ ആവരുടെ താരങ്ങളെ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നത് കണ്ട് ശ്രീജേഷ് നമ്മളെ നോക്കി ചിരിക്കുകയാണ്.

നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണനേട്ടത്തിന് ശേഷം നിമിഷങ്ങള്‍ക്കകമാണ് ഹരിയാന സര്‍ക്കാര്‍ ആറു കോടി പാരിതോഷികം പ്രഖ്യാപിച്ചത്.ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ടീമംഗങ്ങള്‍ക്ക് ഒരു കോടി വിതമാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഭാരോദ്വഹനത്തിലെ വെള്ളിക്ക് മീരഭായ് ചാനുവിനും നല്‍കി ജോലിയും സാമ്പത്തീക സഹായങ്ങളും. ഇത്രയൊക്കെ മാതൃകകള്‍ മുന്‍പിലുള്ളപ്പോഴാണ് ഹോക്കിയില്‍ വെങ്കലം നേടിയ ശ്രീജേഷിന്റെ കാര്യത്തില്‍ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുന്നത്.

മെഡല്‍ നേട്ടത്തിന് ദിവസങ്ങള്‍ക്കിപ്പുറം ആ നേട്ടത്തിന്റെ ക്രെഡിറ്റില്‍ അഭിമാന പുളകിതരാവുക കൂടി ചെയ്തിട്ടും ശ്രീജേഷിന്റെ കാര്യത്തില്‍ സര്‍ക്കാറിന് ഇപ്പോഴും മൗനമാണ്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോട് ചോദിക്കുമ്പോഴും എന്തുപറയണമെന്നറിയാതെ കുഴങ്ങുകയാണ്. ഒടുവില്‍ പറഞ്ഞ മറുപടിയാണ് അതിനേക്കാള്‍ വിരോധാഭാസം നാട്ടിലെ ഒരു റോഡിന് പേര് നല്‍കിയതാണ് ഏറ്റവും മഹത്തകമായ കാര്യമെന്ന്.

കായിക പ്രതിഭകളെ കയ്യും മെയ്യും മറന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു നാട്ടില്‍ നിന്നല്ല ശ്രീജേഷ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പരിശീലിക്കാന്‍ ഒരു ഗ്രൗണ്ട് പോലുമില്ലാത്ത നാട്ടില്‍ നിന്ന് മറ്റുസംസ്ഥാനത്ത് പോയി പരിശീലിച്ച് സ്വന്തം അധ്വാനം കൊണ്ട് നേട്ടങ്ങള്‍ കൊയ്‌തെടുത്തപ്പോഴും തന്നെ അവഗണിച്ച നാടിനെ ശ്രീജേഷ് പക്ഷെ അവഗണിച്ചില്ല. ലോകത്തിന്റെ ഏത് കോണില്‍ പോയാലും താന്‍ മലയാളിയാണെന്ന് പറയാന്‍ ഒരു മടിയും അദ്ദേഹത്തിനില്ലെന്നത് ഇതിനോടകം തെളിഞ്ഞതാണ്.

2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ കാലത്ത് ലണ്ടന്‍ നഗരമധ്യത്തില്‍ ലുങ്കിയുമുടുത്ത് പ്രത്യക്ഷപ്പെട്ട ശ്രീജേഷിന്റെ ചിത്രം ലോകമാധ്യമങ്ങള്‍ തന്നെ ഏറ്റെടുത്തതാണ്. ഇതൊന്നും അദ്ദേഹം പേരിനൊ പ്രശസ്തിക്കോ വേണ്ടി ചെയ്തതല്ല. തന്നോടുള്ള അവഗണന തുടരുമ്പോഴും താന്‍ മലയാളി തന്നെയെന്ന് ശ്രീജേഷ് ഉറക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു.

ശ്രീജേഷിന്റെ വെങ്കലത്തിന് കേരളത്തില്‍ പൊന്നിന്റെ തിളക്കം തന്നെയാണ്. കാരണം കേരളത്തില്‍ നിന്ന് ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ശ്രീജേഷ്്. താന്‍ നേരിടുന്ന അവഗണനയെക്കുറിച്ച് ശ്രീജേഷ് ഒരു സ്വകാര്യച്ചടങ്ങിനിടെ തമാശയെന്നോണം പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.

എറണാകുളത്തെ പ്രമുഖ ഹോട്ടലില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. അന്ന് ശ്രീജേഷ് തമാശയായി പറഞ്ഞു: ”ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനോ താരമോ ആണ് ഇവിടെയെത്തിരുന്നതെങ്കില്‍ എന്തായിരുന്നേനേ സ്ഥിതി. ഞാനൊരു ഹോക്കി താരമായി പോയില്ലേ”.പ്രതിഭയെ അംഗീകരിക്കാന്‍ ഇതില്‍ കൂടുതല്‍ അയാള്‍ എങ്ങിനെയാണ് തന്റെ കഴിവുകള്‍ തെളിയിക്കേണ്ടത്. എന്ത് ആശയക്കുഴപ്പമാണ് ഈ കാര്യത്തില്‍ സര്‍ക്കാറിനുണ്ടാവേണ്ടത്. ശ്രീജേഷ് പറഞ്ഞത് 100 ശതമാനം സത്യമാണ്. മലയാളിക്ക് ഇപ്പോഴും കായികതാരങ്ങള്‍ എന്ന് പറഞ്ഞാല്‍ ക്രിക്കറ്ററും ഫുട്‌ബോളറും ഓക്കെയാണ്. അവര്‍ക്കൊക്കെ കിട്ടുന്നതിന്റെ പകുതി പരിഗണന പോലും പലപ്പോഴും പല മികച്ച കായിക താരങ്ങള്‍ക്കും ലഭിക്കുന്നില്ല.

സംസ്ഥാന സര്‍ക്കറിന്റെ മൗനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനെ പുകഴത്തിയതുകൊണ്ടാണ് ശ്രീജിത്തിനെ കേരളസര്‍ക്കാര്‍ തഴയുന്നതെന്ന തരത്തില്‍ ട്വിറ്ററില്‍ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. മെഡല്‍ വിജയത്തിന് ശേഷം ശ്രീജേഷ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചാണ് ശ്രീജേഷിന് പലരും പിന്തുണ അര്‍പ്പിച്ചത്. പിണറായിയുടെ സാമ്രാജ്യത്തില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ മറ്റാരേയും വാഴ്ത്താന്‍ പാടില്ല. അങ്ങിനെയങ്കില്‍ നിങ്ങളുടെ അവസ്ഥ ഇതായിരിക്കുമെന്നാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് വീഡിയോ പങ്കുവെച്ച് ഒരാള്‍ പറഞ്ഞത്.

ട്രോളന്മാരും സര്‍ക്കാറിനെ വിടാതെ പിടികൂടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പാരിതോഷികവും ശ്രിജേഷിന് പ്രഖ്യാപിച്ച ഓണക്കോടിയെയും ഉള്‍പ്പെടുത്തിയാണ് ട്രോളന്മാര്‍ സര്‍ക്കറിനെ വിമര്‍ശിക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഇനി വല്ല പാരിതോഷികവും പ്രഖ്യാപിച്ച് പതിവ് പോലെ സൈബര്‍ സഖാക്കളുടെ ന്യായികരണ പോസ്റ്റും കൊണ്ട് വന്നാല്‍പ്പോലും ഇപ്പോള്‍ കാട്ടുന്ന അവഗണനയക്കൊന്നും ഒരു പരിഹാരമാവില്ല. കാരണം ചില കാര്യങ്ങള്‍ക്കൊക്കെ ഒരു വിലയുണ്ടാകുന്നത് അത് വേണ്ട സമയത്ത് ചെയ്യുമ്പോള്‍ മാത്രമാണ്.ഒരു പക്ഷെ ശ്രിജേഷിനെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്‌നമാവില്ല.. കാരണം ശ്രീജേഷിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ഈ അവഗണനയൊക്കെ എനിക്ക് എന്നേ ശീലമായിക്കഴിഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...