Connect with us

Hi, what are you looking for?

Exclusive

മാസ്‌കാണ് ഖജനാവിന്റെ താരം, കൊയ്യുന്നത് കോടികള്‍

കോവിഡ് കാരണം ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത ഒന്നാണ് മാസ്‌ക് വില്‍പ്പന. എന്നാല്‍ അതിനൊടൊപ്പം മത്സരിക്കാന്‍ നമ്മുടെ കേരള സര്‍ക്കാറും ഉണ്ട്.

ഉപയോഗിക്കുന്നവരെ സംബന്ധിച്ച് മാസ്‌കിനെ കുറിച്ച് രണ്ടഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാറുകളെ സംബന്ധിച്ച അതിന് സാധ്യതയില്ല. മാസ്‌ക് നല്ലതാണെന്നെ സര്‍ക്കാറുകള്‍ വാദിക്കാന്‍ തരമുള്ളു.കാരണം അത്രയേറെ സഹായകമാണ് സംസ്ഥാന ഖജനാവിന് മാസ്‌ക് കൊണ്ടു ഉണ്ടായിരിക്കുന്നത്.

ഇപ്പോള്‍ സര്‍ക്കാറിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് മാസ്‌ക്. ആദ്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിറ്റുവരവോ ടാക്സോ ആണെന്നൊക്കെ തോന്നിയേക്കാം.പക്ഷെ സംഭവം അതല്ല.പിഴയിനത്തില്‍ ലഭിക്കുന്ന തുകയിലുടെയാണ് മാസ്‌ക് ഖജനാവിന് അനുഗ്രഹമാകുന്നത്.

സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പൊലീസ് പിഴയീടാക്കിയത് 54.88 കോടി രൂപ. ഓഗസ്റ്റില്‍ ആറുദിവസം കൊണ്ടുമാത്രം 5.15 കോടി രൂപയാണ് പിഴയീടാക്കിയത്. കഴിഞ്ഞമാസത്തെ കണക്കുകള്‍ പ്രകാരം ദിവസം ശരാശരി 70 ലക്ഷം രൂപ മാസ്‌കിന്റെ പേരില്‍ പിഴയായി ലഭിക്കുന്നുണ്ട്. മേയില്‍ 13 കോടി, ജൂണില്‍ 15 കോടി, ജൂലായില്‍ 21.73 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ബുധനാഴ്ച 80.36 ലക്ഷം, വ്യാഴാഴ്ച 79.23 ലക്ഷം, വെള്ളിയാഴ്ച 74.19 ലക്ഷം എന്നിങ്ങനെ പിഴചുമത്തി. കഴിഞ്ഞ തിങ്കളാഴ്ച ഒരുകോടി രൂപയാണ് പിഴയായി ലഭിച്ചത്.

സാമൂഹിക അകലം പാലിക്കാതിരിക്കുക, ലോക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി തുറക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക, അനുവദനീയമായതില്‍ കൂടുതല്‍ പേരെ സംഘടിപ്പിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 2000 മുതല്‍ 3000 വരെ രൂപയാണ് പിഴയീടാക്കുന്നത്. ദിവസം 3000-ഓളം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. 55 മുതല്‍ 60 വരെ ലക്ഷം രൂപ ഈ വിധത്തില്‍ ലഭിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...