Connect with us

Hi, what are you looking for?

Exclusive

മരട് ഫ്‌ലാറ്റ്: ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ രണ്ട് വര്‍ഷമായിട്ടും നടപടിയില്ല

മരട് ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ അഴിമതി, വഞ്ചനാ കുറ്റങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് പ്രത്യേകം കുറ്റപത്രം നല്‍കും. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ചിനെ കൂടാതെ വിജിലന്‍സും അന്വേഷണം നടത്തിവരികയാണ്.

ജയിന്‍ കോറല്‍ കോവ്, ആല്‍ഫാ സറീന്‍, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഗോള്‍ഡന്‍ കായലോരത്തിന്റെ കേസാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. നാല് സമുച്ചയങ്ങളിലായി 328 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇരു സംഘങ്ങളുടേയും അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറേയും നിയമിച്ചു കഴിഞ്ഞു. ഓരോ പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

അഴിമിതി നിരോധന നിയമപ്രകാരം നാല് ഫ്ളാറ്റ് നിര്‍മാണ കമ്ബനികള്‍ക്കും അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കുറ്റപത്രം നല്‍കും. ഓരോ കമ്ബനിക്ക് എതിരേയും കുറ്റപത്രം ഉണ്ടാകും. വിശ്വാസ വഞ്ചനയ്ക്കാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കുറ്റപത്രം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരവും പ്രതികള്‍ നടപടികള്‍ നേരിടേണ്ടി വരും. ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്‍മേലാണ് ജില്ലാ ഭരണകൂടം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

നിയമ വിരുദ്ധമായി ഫ്ളാറ്റ് നിര്‍മാണത്തിന് ഗൂഢാലോചന നടത്തിയത് മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായി കെ.എ. ദേവസ്സിയുടെ നേതൃത്വത്തിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതിക്കായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ ഇത് വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിപിഎം ഇടപെടലിലാണ് ദേവസ്സിക്കെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാന്‍ നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...