Connect with us

Hi, what are you looking for?

Exclusive

ഗണേശ് കുമാറിന്റെ മന്ത്രിമോഹം നടക്കില്ല, ഗണേഷ് പഠിച്ച കള്ളന്‍, പരാതിയുമായി സഹോദരി കോടതിയില്‍

എംഎല്‍എയും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിയുമാകേണ്ട കെബി ഗണേഷ് കുമാറിനെതിരെ പരാതിയുമായി വീണ്ടും സഹോദരി. ഇത്തവണ ഗണേഷ് കുമാറിന് മന്ത്രിയാകാമെന്നുള്ള മോഹം അസ്ഥാനത്താകുമെന്നുറപ്പാണ്. ഗണേഷിനെതിരെ സഹോദരി ഉഷാ മോഹന്‍ദാസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍മന്ത്രിയും കേരളകോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് മൂത്ത മകള്‍ ഉഷ കൊട്ടാരക്കര സബ് കോടതിയെ സമീപിച്ചത്. കൊട്ടാരക്കര സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വില്‍പ്പത്രത്തിലെ വസ്തുക്കള്‍ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പടുന്നു.

വില്‍പ്പത്രം തയ്യാറാക്കിയതില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു.പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസില്‍ദാര്‍ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസില്‍ നടന്ന ഹിയറിംഗില്‍,. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകന്‍ എതിര്‍ത്തു.സ്വത്തുക്കള്‍ ഭാഗം ചെയ്തതിലും വില്‍പ്പത്രം തയ്യാറാക്കിയതിലും കള്ളക്കളി നടന്നെന്നാണ് ഉഷ ആരോപിക്കുന്നത്. സഹോദരന്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെയാണ് പ്രധാന ആരോപണങ്ങള്‍ എന്നുള്ളതാണ് ഗൗരവകരം.

ബാലകൃഷ്ണപിള്ള തന്റെ മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും തന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനുമായി സ്വത്തുക്കള്‍ വീതം വച്ചാണ് വില്‍പ്പത്രം തയ്യാറാക്കിയിരുന്നത്. 2020 ആഗസ്റ്റ് 9ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്തതെന്നും ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നും പിള്ളയുടെ വിശ്വസ്തനായിരുന്ന കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ പരസ്യ പ്രസ്താവനയും നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സഹോദരി. അതോടെ അടങ്ങിയിരുന്ന വില്‍പ്പത്ര വിവാദം ഉഷ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

പിണറായി മന്ത്രിസഭയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രണ്ടാംമൂഴം ആയത് തന്നെ കുടുംബ പ്രശ്‌നമാണെന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. വില്‍പ്പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷ് കുമാറിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതായാണ് നേരത്തെ പുറത്തുവന്ന വിവരം. ആദ്യ ടേമില്‍ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമായതും അതു തന്നെയാണെന്നാണ് പറയുന്നത്. ആദ്യം കുടുംബ പ്രശ്‌നം തീര്‍ക്കൂവെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി നില്‍കിയെന്നുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.

പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെ സംബന്ധിച്ച് ഉഷ സിപിഎം നേതാക്കളോട് പരാതി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന നിലപാടിലേക്കു സിപിഎം നേതൃത്വം എത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും സഹോദരി ഗണേഷിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചതോടെ എംഎല്‍എ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...