Connect with us

Hi, what are you looking for?

Exclusive

തങ്ങളുടെ മകന്റെ അടിയിൽ അടി’യില്‍ വിറച്ച്‌ മുസ്‌ലീംലീഗ്‌; എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുഞ്ഞാലിക്കുട്ടി,

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നുതന്നെ പ്രതിഷേധമുയർന്നതോടെ മുസ്ലിംലീഗിലെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാവുകയാണ്. തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുകൂടിയായ മുഈന്‍ അലിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ടി നേതൃയോഗത്തില്‍ പോലും രൂക്ഷവിമര്‍ശം ഏറ്റുവാങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് ഈ ആക്രമണത്തെ പ്രതിരോധിക്കുക ഇനി എളുപ്പമാകില്ല.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി വിളിച്ചതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. മാത്രമല്ല തങ്ങളെയല്ല ഇഡിയെയാണ് ചോദ്യം ചെയ്യേണ്ടതെന്നുവരെ പറഞ്ഞു. ജലീൽ ഈ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി തങ്ങളുടെ മകന്‍ മു രംഗത്തെത്തിയത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരില്‍, മു ഈന്‍ അലി പാര്‍ട്ടി മുഖപത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാര്യങ്ങള്‍ തുറന്നടിക്കുകയായിരുന്നു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നുംലീഗ് ഹൗസില്‍ ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആക്ഷേപമുയര്‍ത്തി.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുമ്ബും മുഈന്‍ അലി തങ്ങള്‍ വിമര്‍ശം ഉയര്‍ത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവച്ച്‌ നിയമസഭയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു ഇത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്ന പോരിനിറങ്ങുമ്ബോള്‍ തനിച്ചല്ലെന്ന ബോധ്യം മുഈന്‍ അലിയ്ക്കുണ്ട്. ലീഗ് അധ്യക്ഷന്‍ സ്വന്തം പിതാവിനെ ഇത്തരത്തിലൊരു പ്രതിസന്ധിയിലാക്കിയവരോടുള്ള വികാരവും തങ്ങളുടെ മകന്റെ രോഷത്തിന് കാരണമാണ് . പാര്‍ടി ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ വലിച്ചിഴച്ചതില്‍ നേതൃത്വത്തിനെതിരെ എതിര്‍പ്പ് ശക്തമാണ്. ലീഗിലെ കുഞ്ഞാലിക്കുട്ടിവിരുദ്ധ വിഭാഗത്തിന് കരുത്തുപകരുന്നതാണ് മുഈന്‍ അലിയുടെ ആക്രമണം.

ശാരീരിക ആസ്വാസ്ഥ്യങ്ങളെത്തുടർന് ചികിത്സയിൽ കഴിയുന്ന തങ്ങൾക്ക് കുഞ്ഞാലിക്കുട്ടി മുഖാന്തരം വന്നു ഭവിച്ച ഈ കേസ് മാനസികആഖാതം കൂടിയുണ്ടാക്കി എന്നും മുഈന്‍ അലി പറഞ്ഞു.
എന്നാൽ മുഈന്‍ അലിയുടെ ആരോപണങ്ങളെ പാടെ തള്ളി കുഞ്ഞാലിക്കുട്ടിക്ക് പൂർണ പിന്തുണ അറിയിച്ചിരിക്കുകയാണ് ലീഗ്. ലീഗ് അനുമതിയില്ലാതെ വാർത്താ സമ്മേളനം നടത്തിയതിന് മുഈന്‍ അലി നടപടി നേരിടേണ്ടി വന്നേക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...