Connect with us

Hi, what are you looking for?

Exclusive

ഭാര്യയുടെ മുന്നില്‍ ആളാകാന്‍ പോലീസ് ചമഞ്ഞു പിണറായിയെയും പറ്റിച്ചു!

പോലീസ് ചമഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയനെയടക്കം പറ്റിച്ച യുവാവ് പിടിയില്‍. തമിഴ്‌നാട് പൊലീസിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ചമഞ്ഞാണ് ഇയാള്‍ പല ആളുകളെയും സ്വന്തം ഭാര്യയെ പോലും പറ്റിച്ചത്. തമിഴ്‌നാട് പൊലീസിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ചമഞ്ഞു കട്ടപ്പന ഡി.വൈ. എസ്. പിയെ കബളിപ്പിച്ച ചെന്നൈ സ്വദേശിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനെയടക്കം പറ്റിച്ചിട്ടുണ്ടെന്നാണ് വിവരം. അസിസ്റ്റന്റ് കമ്മിഷണറാണെന്നു പറഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു ദര്‍ശനം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

കട്ടപ്പന ഡി.വൈ.എസ്. പി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ചെന്നൈ സ്വദേശി സി. വിജയനെ ഡിണ്ടിഗല്‍തേനി ദേശീയ പാതയിലെ ടോള്‍ ഗേറ്റില്‍ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. പോലീസ് ആണെന്ന് തെളിയിക്കാന്‍ ഇയാള്‍ പല കള്ളത്തരവും തട്ടിപ്പും നടത്തിയിട്ടുണ്ട്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ പല തന്ത്രങ്ങളും പയറ്റി. കട്ടപ്പന ഡി.വൈ.എസ്.പിയെ കാണാനെത്തിയ ഇയാള്‍ മടങ്ങുന്നതിനിടെ ഓഫീസിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണു സംശയത്തിനിടയാക്കിയത്. അന്വേഷണത്തില്‍ വ്യാജനാണെന്നു തെളിഞ്ഞതോടെ കേരള പൊലീസ് തമിഴ്‌നാട് പൊലീസിനു ഉടന്‍ വിവരം കൈമാറുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വാഹനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ നിരവധി പ്രമുഖരെ പറ്റിച്ചതിന്റെ തെളിവുകള്‍ കിട്ടി എന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍,ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. തമിഴ്‌നാട് പൊലീസില്‍ അസിസ്റ്റന്റ് കമ്മീഷണറാണെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ വി.ഐ.പികള്‍ക്കൊപ്പം ഫോട്ടോയെടുത്തത്. തമിഴ്‌നാട് പൊലീസിന്റെ യൂണിഫോം, വ്യാജ ഐഡി കാര്‍ഡുകള്‍ തുടങ്ങിയവയും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്‌നാട്,ആന്ധ്രപ്രദേശ്, കേരള സംസ്ഥാനങ്ങളില്‍ പൊലീസ് വേഷം കെട്ടി കറങ്ങി നടക്കുന്നതാണ് ഇയാളുടെ പതിവ് രീതി. ഭാര്യയുടെയും ബന്ധുക്കളുടെയും ഇടയില്‍ ആളാകാനാണു പൊലീസ് വേഷം കെട്ടിയതെന്നാണ് ഇയാളുടെ മൊഴി. രഹസ്യാന്വേഷണ വിഭാഗത്തിലാണു ജോലിയെന്നാണ് അടുപ്പക്കാരെ വിശ്വസിപ്പിച്ചിരുന്നത്. തമിഴ്‌നാട് പൊലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണന്നു പരിചയപ്പെടുത്തി ഗുരുവായൂരടക്കമുള്ള കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതായും വ്യാജ എ.സി അന്വേഷത്തിനുമുന്‍പാകെ സമ്മതിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...