Connect with us

Hi, what are you looking for?

Exclusive

എന്നാല്‍ എന്റെ നെഞ്ചത്തൂടെ വണ്ടി കയറ്റൂ…ചായക്കടക്കാരന്റെ രോഷം

സാധാരണക്കാര്‍ കേരള പോലീസിനു നേരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധിക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്. ലോക്ഡൗണില്‍ പിണറായി പോലീസിന്റെ അനാവശ്യ നടപടികളിലാണ് വ്യാപാരികള്‍ അടക്കം രോഷാകുലരാകുന്നത്. ചായക്കടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിന് മുന്നില്‍ എന്റെ നെഞ്ചത്തൂടെ വണ്ടി കയറ്റൂവെന്ന് പറഞ്ഞ് മലര്‍ന്ന് കിടക്കുന്ന ചായക്കടക്കാരന്റെ വീഡിയോയാണ് വൈറലായത്. എത്ര വ്യാപാരികള്‍ ആത്മഹത്യ ചെയ്തുവെന്ന് ഇയാള്‍ ചോദിക്കുന്നുണ്ട്. ഞങ്ങളുടെ വേദന ആരും കാണുന്നില്ല സാറേ എന്നും ഇയാള്‍ പറയുന്നുണ്ട്.

എന്നാല്‍ ചായക്കടക്കാരന്റെ വാക്കുകള്‍ കേള്‍ക്കാതെ വാഹനം മുന്നോട്ട് എടുത്തപ്പോഴാണ് ഇയാള്‍ വീണ്ടും എന്നാല്‍ പിന്നെ എന്റെ നെഞ്ചത്ത് കൂടി വണ്ടി കയറ്റെന്ന് പറഞ്ഞത്. അവര്‍ക്ക് ബിവറേജ് തുറക്കാം.. കടകള്‍ തുറക്കാന്‍ പാടില്ല.. ഇതാണ് ഞങ്ങളുടെ അവസ്ഥയെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്കും, ബിവറേജിലും മറ്റൊരു നിയമമാണെന്നും ഇയാള്‍ പറയുന്നു. ജനം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. വീഡിയോ കാണാം…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...