Connect with us

Hi, what are you looking for?

Exclusive

തങ്ങളെ പെടുത്തിയത് കുഞ്ഞാപ്പ.. തങ്ങളെ കുഴിയിൽ ചാടിച്ചത് കുഞ്ഞാലിക്കുട്ടിയെന്ന് ജലീൽ, ലീഗുകാർക്ക് കുഞ്ഞാലിക്കുട്ടിയെ പേടി

ചന്ദ്രിക ദിനപ്പത്രത്തിലേക്ക് കള്ളപ്പണം എത്തിയ കേസിൽ ഹൈദരലി തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ് കിട്ടിയതോടെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങളും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
പാണക്കാട് കുടുംബത്തിൽ ഇഡിയെത്തിയതിന് കാരണം കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ളവരാണെന്ന് നേരത്തെ തന്നെ മുസ്‌ലിം ലീഗ് നേതാവ് ഹംസ ആക്ഷേപിച്ചിരുന്നു.
മുസ്ലീം സമുദായത്തേയും മുസ്ലീം ലീഗിനെയും നാലു വെള്ളിക്കാശിന് പി കെ കുഞ്ഞാലിക്കുട്ടി വിറ്റെനാണ് കെ.ടി.ജലീലിന്റെ ആരോപണം . പാണക്കാട് ഹൈദരി ശിഹാബ് തങ്ങലെ കുഞ്ഞാലിക്കുട്ടി ചതിക്കുഴിയിൽ വീഴ്ത്തിയെന്നും ജലീൽ പറഞ്ഞു. വീണ്ടും ഇഡി നോട്ടീസ് നൽകിയിരിക്കുകയാണ്. ഇത് യഥാർഥത്തിൽ അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കാണ്. യഥാർഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണ്. അല്ലാതെ ജീവിതത്തിൽ ഒരു രൂപയുടെ കള്ളപ്പണം പോലും വെളുപ്പിക്കാത്ത ഹൈദരലി ശിഹാബ് തങ്ങൾക്കല്ല എന്നും , നോട്ടീസ് കൈപ്പറ്റാനോ ചോദ്യം ചെയ്യലിന് ഹാജരാകാനോ കഴി‍യാത്ത ആരോഗ്യ സ്ഥിതിയിൽ ചിത്സയിലിരിക്കുന്ന തങ്ങളെ നേരിൽ പോയി ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്. ഗുണകരമാകില്ല എന്നും ജലീൽ പറയുന്നു.

തങ്ങൾക്കെതിരേയുള്ള നോട്ടീസ് പിൻവലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് അയക്കണമെന്നും ഇഡിയോട് കെ.ടി.ജലീൽ ആവശ്യപ്പെട്ടു. തന്റെ ആരോപണത്തിൽ കഴമ്പില്ലെങ്കിൽ ഇഡിയുടെ രണ്ടാമത്തെ നോട്ടീസ് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇഡി ആദ്യം പാണക്കാട്ടെത്തിയപ്പോൾ എല്ലാം മാനേജ് ചെയ്തിട്ടുണ്ടെന്നും ഇനി ആരുംവരില്ലെന്നും തങ്ങളുടെ മക്കളോടും പാണക്കാട് കുടുംബത്തോടും പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. ആ കുടുംബത്തെയൊന്നാകെ കുഞ്ഞാലിക്കുട്ടി പറ്റിക്കുകയായിരുന്നു. പാണക്കാട് തങ്ങളോടും പാണക്കാട് കുടുംബത്തോടും കുഞ്ഞാലിക്കുട്ടി കാട്ടിയത് കൊടിയ വഞ്ചനയാണ് എന്നും ജലീൽ പറയുന്നു.
കോടികളുടെ തട്ടിപ്പ് നടത്തിയ വ്യക്തി ദിവസവും സഭയിൽ വരുന്നു. അദ്ദേഹം ഇവിടെ സുഖമായി കഴിയുമ്പോൾ മനസാ വാചാ കർമണാ ഇതൊന്നുമറിയാത്ത പാണക്കാട് തങ്ങൾ അന്വേഷണം നേരിടുന്നു എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. യദാർത്ഥത്തിൽ ഇ ഡി യുടെ നോട്ടീസ് പോവേണ്ടത് കുഞ്ഞാലിക്കുട്ടിക്കാണെന്നുംജലീൽ വ്യക്തമാക്കി . തങ്ങൾ കുടുംബത്തേയും ലീഗിനേയും ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യങ്ങളായണിതെന്നും എന്നും കെ ടി ജലീൽ പറഞ്ഞു.

തങ്ങളുടെ വിഷയത്തിൽ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും പല ലീഗുകാരും വായ് തുറക്കാത്തത് കുഞ്ഞാലിക്കുട്ടിയെ ഭയന്നാണ്. അങ്ങനെ പറഞ്ഞാൽ അതു മറ്റാർക്കെങ്കിലും എതിരാകുമോയെന്ന ഭയമാണ് അവർക്കുള്ളതെന്നും ജലീൽ ആരോപിക്കുന്നു.

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാണ്. കോടികൾ ചന്ദ്രിക പത്രത്തിന്റെ പേരിൽ മറിഞ്ഞു പോകുമ്പോഴും പത്രം നഷ്ടത്തിലാണ്. ജീവനക്കാരുടെ പിഎഫ് കുടിശ്ശിക അടിച്ചിട്ടില്ല. അവിടെ നിന്ന് നിരവധി ജീവനക്കാരാണ് തന്നെ വിളിക്കുന്നത്. ഗൾഫിലെ ചന്ദ്രികയുടെ അച്ചടി മുടങ്ങി. കോടിക്കണക്കിന് രൂപ അച്ചടിക്കുന്നവർക്ക് നൽകാനുണ്ട്. അതിനു വേണ്ടി പിരിച്ചെടുത്ത നാലര മില്യൺ യുഎഇ ദിർഹം ചിലർ പോക്കറ്റിലാക്കി. കുഞ്ഞാലിക്കുട്ടിയുടെ ഗൾഫിലെ സ്ഥാപനം വഴിയാണ് ആ പണം കേരളത്തിൽ എത്തിച്ചത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി അക്കാര്യം ഇഡിക്ക് എഴുതി നൽകാൻ തയാറാകണം. കുഞ്ഞാലിക്കുട്ടി പൊതു സമൂഹത്തോടു മാപ്പു പറയണമെന്നും ജലീൽ ആവശ്യപ്പെട്ടു.

സഹകരണ ബാങ്കുകളിൽ എൻആർഐ അക്കൗണ്ട് തുടങ്ങാനാകില്ല. അതിന് അനുമതിയില്ല. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാർട്ടി പത്രത്തിലും ചാനലുകളിലെ ചർച്ചകളിലും സിപിഎം നേതാക്കൾ നിലപാട് വ്യക്തമാക്കുന്നുണ്ടെന്നും കെ.ടി.ജലീൽ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...