Connect with us

Hi, what are you looking for?

Exclusive

വ്യാജവാർത്ത നൽകി , മാതൃഭൂമി ചാനലിനും അവതരകനുമെതിരെ പരാതിയുമായി ആരോഗ്യമന്ത്രാലയം

വ്യാജവാർത്തയുടെ പേരിൽ മാതൃഭൂമി ചാനലിനും അവതാരകനുമെതിരെ ആരോഗ്യമന്ത്രാലം . ഒരു ദിവസം കൊണ്ട് 50 പേര്‍ രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ മരിച്ചു,  ദല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു’ എന്നിങ്ങനെയുള്ള വാർത്തകൾ വ്യാജമായി പ്രചരിപ്പിച്ചു എന്നാരോപിച്ച് പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് മാതൃഭൂമി വിശദീകരണമറിയിച്ചത് . . ഇന്ത്യയെ അപമാനിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ വാർത്ത പ്രക്ഷേപണം ചെയ്തത് എന്നും ഈ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്നും ആണ് പരാതിയിൽ ആരോപിക്കുന്നത്.
മാതൃഭൂമി ചാനലിനും അവതാരകന്‍  ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെയാണ് ആരോഗ്യമന്ത്രാലം നിയമനടപടിക്കൊരുങ്ങിയത്.
ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍  സംപ്രേഷണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് പരാതിയുടെ ഉള്ളടക്കം.
എന്നാൽ വാർത്തയിൽ സംപ്രേഷണം ചെയ്ത കാര്യങ്ങൾ വസ്തുനിഷ്ഠമായിരുന്നുവെന്നും മാതൃഭൂമി ചാനലിനെ കരുതിക്കൂട്ടി അപമാനിക്കാനുള്ള നീക്കമാണ് ഈ പരാതിക്ക് പിന്നിലെന്നും മാതൃഭൂമി ഡൽഹി ഓഫീസിൽ നിന്നും പ്രതികരിച്ചു.
ഇത്രയും reputed ആയ ഒരു ചാനലിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയില്ല എന്ന സാമാന്യ ബോധം എങ്കിലും ഈ പരാതിയുമായി നീങ്ങിയവർക്ക് ഉണ്ടാവണമായിരുന്നു.

മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ ഓപ്പണിങ് റിമാര്‍ക്കില്‍ കഴിഞ്ഞ ഏപ്രില്‍ 23 നാണ് അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം അയാള്‍ക്ക് തോന്നിയ അസത്യമായ കാര്യങ്ങളാണ് വിളിച്ചു പറഞ്ഞതെന്നാണ് പരാതിക്കാരനായ പ്രശാന്തിന്റെ ആരോപണം . ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രസ്തുത തീയതികളില്‍ ഒരൊറ്റ ആള്‍ പോലും ദല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിട്ടില്ലന്നും അദ്ദേഹം പറയുന്നു.

ഏപ്രില്‍ 23 വൈകിട്ട് വാര്‍ത്ത വായിക്കുമ്പോള്‍ ഹാഷ്മി പറഞ്ഞത് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചുവെന്നാണ്. എന്നാല്‍ ഇതിനെതിരെ അതേ ദിവസം വൈകിട്ട് മൂന്നിന്  തന്നെ ദല്‍ഹി ഗംഗാറാം ആശുപത്രി ചീഫ് മാധ്യമങ്ങളെ കണ്ടു ഈ  വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കുകയുണ്ടായി . എല്ലാ മാധ്യമങ്ങളിലും ഈ വാർത്ത വരികയും ചെയ്തു. എന്നാൽ അപ്പോഴും ഹാഷ്മിയും മാതൃഭൂമിയും തെറ്റ് സമ്മതിക്കാതെ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നു എന്നും പ്രശാന്ത് പറയുന്നു. . രാജ്യത്തെ ഭരണകൂടത്തിന് എതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം ഉയര്‍ത്താന്‍ ഉള്ള ശ്രമം ആണോ ഇത് എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം.
കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി  അനുരാഗ് താക്കൂറിനും,  കേന്ദ്രമന്ത്രി എല്‍ മുരുകനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

എന്നാൽ പുറത്ത് വിട്ട വാർത്തയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും മാപ്പു പറയാനോ വാർത്ത പിൻവലിക്കാനോ തയ്യാറല്ലെന്നുമാണ് മാതൃഭൂമിയുടെ നിലപാട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...