Connect with us

Hi, what are you looking for?

Exclusive

മലയാളിയുടെ ലോക്ക്ഡൗൺ ചിന്തകൾ.., ക്രൈമിന് പ്രേക്ഷകന് എഴുതിയ കുറിപ്പ്

വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച മാത്രമായി പുനക്രമീകരിച്ച വാർത്ത പുറത്ത് വന്നതോടെ നിരവധി പ്രേക്ഷകരാണ് അഭിപ്രായങ്ങളും ആകുലതകളും ആശ്വാസങ്ങളുമൊക്കെ ക്രൈം മുമായി പങ്കുവെച്ചത്. ഇക്കൂട്ടത്തിൽ ഏറ്റവും ഹൃദ്യമായി തോന്നിയ കുറിപ്പ് ഞങൾ നിങ്ങളുമായി പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുകയാണ്. നീണ്ട നാളത്തെ, ഒരു പക്ഷെ ഇനി എത്ര നാളത്തേക്ക് എന്ന് നിശ്ചയമില്ലാത്ത അടച്ചുപൂട്ടലുകളും അനിശ്ചിതത്വങ്ങളും ഒരു സാധാരണക്കാരൻ്റെ ചിന്തകളിൽ വരുത്തിയ മാറ്റങ്ങളാണ് ഈ അക്ഷരങ്ങൾ. ഇത്രയും പക്വമായി ഈ വിഷയത്തെ നോക്കിക്കാണാൻ സാധിക്കുന്ന ആ മനുഷ്യനോട് ബഹുമാനമാണ് തോന്നുന്നത് എന്ന് പറയാതെ വയ്യ. മാഹിൻ കുട്ടി എന്ന ക്രൈമിൻ്റെ പ്രേക്ഷകൻ ഞങ്ങളുമായി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്…

ലോക് ഡൗൺ നീട്ടുമോ?
വീണ്ടും ഒരഗംത്തിന് ബാല്യമുണ്ടോ? ജനങ്ങളുടെ മനസ്സിൽ ഇത് വരെ ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനു് തൽക്കാലത്തെക്കെങ്കിലും ഒരറുതി വരികയാണ് എന്നത് സംസ്ഥാനത്തിന് ആശ്വാസം പകരുന്ന വാർത്ത തന്നെയാണ്.
ഉറ്റവരുടെയും ഉടയവരുടെയും മരണം മൂലം ദു:ഖാർത്തരായി കഴിയുന്നവരുടെ എണ്ണം ദൈനംദിന ജീവിതത്തിൽ കൂടി വരുന്ന കഴിഞ്ഞ നാളുകളിലെ കാഴ്ച വേദനാ ജനകമായിരുന്നു. കണ്ടാൽ പോലും കഷ്ടം തോന്നുന്ന രീതിയിലും , മുഖങ്ങളിൽ വിഷാദ ഭാവം തളം കെട്ടി നിൽക്കുന്ന രീതികളിലുമുള്ള ചെറുപ്പക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്ന ഈ വേളയിൽ മുന്നോട്ട് പോകുവാൻ കഴിയാതെ സാധാരാണ ക്കാരായ ജനങ്ങൾ അമ്പരപ്പോടെ നീങ്ങി നിൽക്കുന്നതും എങ്ങും ശോജനീയമായ അവസ്ഥയിൽ മഹാമാരിയെക്കുറിച്ച് സംസാരിച്ച് നിൽക്കുന്നതുമൊക്കെ ഇനിയെങ്കിലും തൽക്കാലത്തെക്കാണെങ്കിലും കുറച്ച് മാറ്റം വരുകയാണ്. മെല്ലെ മെല്ലെ മഹാമാരി നീങ്ങി തുടങ്ങട്ടെ. ജനം ആത്മനിയന്ത്രണം വീണ്ടെടുക്കട്ടെ. കഴിവുകൊണ്ടും പദവി കൊണ്ടും അത്യുന്നത സ്ഥാനങ്ങളിൽ വിരാജിച്ചവർ പോലും ഇന്ന്
ആറടി മണ്ണിൽ അന്ത്യ വിശ്രമം കൊള്ളുകയാണ്.
സ്വയം ഇടിച്ചു കയറി വന്ന ഒരഥിതി ലോകത്ത് ഇത്രയും തീവ്രമായ വേദന തരുമെന്നും വായയും മൂക്കും മാസ്ക് കൊണ്ട് മറക്കേണ്ടി വരുമെന്നും സ്വപ്നത്തിൽ പോലും ആരും കരുതിയിട്ടുണ്ടാവില്ല.
ഇസ്ലാമിക മതാചാരത്തിൻ്റെ ഏറ്റവും സ്ട്രേഷുമായ ദിവസം കടന്ന് വന്നപ്പോൾ മൂന്നു ദിവസത്തേക്കെങ്കിലും സംസ്ഥാനം തുറന്നുകൊടുത്തപ്പോൾ , വ്യാപാര മേഘലയിലെ നാടകീയ മുഹൂർത്തങ്ങൾക്ക് പൊതുജനം സാക്ഷിയായപ്പോളും കടുത്ത നിയന്ത്രണത്തിലൂടെ മാത്രമാണ് പ്പെരുന്നാൾ നമസ്ക്കാരത്തിന് പള്ളികൾ തുറന്ന് കൊടുത്തത്.
വീണ്ടും കേരളത്തിൻ്റെ ഏറ്റവും ജനസാന്ദ്രത തിങ്ങി നിൽക്കുന്ന ഓണം അടുത്തെത്തിയിരിക്കുന്നു. അത് കൊണ്ട് തന്നെ പൂർണ്ണമായും ഒരു അടച്ചു പൂട്ടലിന് ഇനിയും സാദ്ധ്യതയില്ല എന്നിരിക്കെ രോഗവ്യാപന തോത് കണക്കാക്കി നിയന്ത്രണത്തിനു് മാറ്റം വരുമെന്ന് ഇന്നലത്തെ ഉന്നതതല യോഗം വിലയിരുത്തിയിട്ടുണ്ട്. എന്നിരുന്നാലും കാര്യങ്ങളുടെ സ്ഥിതി വഷളായി തന്നെ തുടരുകയാണ് എന്നതാണ് ഇന്നലത്തെ കൊവിഡ് കണക്ക് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസത്തെ വാർത്താ മാദ്ധ്യമങ്ങളിൽ ഓണത്തിന് ജനങ്ങളിലേക്കെത്തിക്കുന്ന ബോണസ്സിനും അഡ്വാൻസിനു മൊക്കെയുള്ള തുകയുടെ കാര്യം അനിശ്ചിതത്വത്തിലാണ് എന്നാണ് റിപ്പോർട്ട് വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങിനെ മറികടക്കുവാൻ കഴിയും എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. അൽപ്പം സാതന്ത്ര്യമാക്കപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഇനിയുള്ള വരാനിരിക്കുന്ന ദിവസങ്ങളിൽ ഞാനും കൂടെ നിങ്ങളും മഹാമാരിയുടെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്താതെ സ്ഥിതിഗതികൾ രൂക്ഷമാക്കാതെ മുന്നോട്ട് പോയാൽ വീണ്ടും ഒരു അടച്ചു പൂട്ടലിനും , ദുഃഖാർത്ഥമായ നിമിഷങ്ങൾക്കും , സാക്ഷ്യം വഹിക്കേണ്ടി വരില്ല എന്നു് ഉറപ്പിച്ച് പറയുവാൻ കഴിയും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...