Connect with us

Hi, what are you looking for?

Exclusive

സഭയില്‍ പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വീണാ ജോര്‍ജ്ജ്

നിയമസഭയില്‍ പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ വീണാ ജോര്‍ജ്ജ് ഒരു പ്രദേശത്തെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാമെന്നും, രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയാണ് പ്രവര്‍ത്തനാനുമതിയെന്നും വ്യക്തമാക്കി.

അതേസമയം, പൊതുപരിപാടികള്‍ പാടില്ലെന്നും കല്ല്യാണത്തിനും മരണത്തിനും 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ എന്നും ആരാധനാലയങ്ങളില്‍ പരമവധി 40 പേര്‍ക്ക് പ്രവേശിക്കാമെന്നും മന്ത്രി പറയുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് 15 നും അവിട്ടം ദിനമായ ആഗസ്റ്റ് 22നും ലോക്ക്ഡൗണില്ലെന്നും മന്ത്രി പറയുന്നു. രോഗ നിയന്ത്രണത്തിന് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയകരമാണെന്നും ജനങ്ങള്‍ നല്ല സഹകരണം നല്‍കുന്നുവെന്നും വീണ ജോര്‍ജ് പറയുന്നു. മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് നിലവിലെ ലക്ഷ്യം. 1.47 കോടി പേര്‍ക്ക് ആദ്യ ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 60 ലക്ഷം വാക്‌സിന്‍ ഈ മാസം ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60 ന് മുകളിലുള്ളവര്‍ക്ക് നിശ്ചിത തീയതിക്കുള്ളില്‍ വാക്‌സിന്‍ നല്‍കും. അതേസമയം, 56 ശതമാനം പേര്‍ക്ക് ഇപ്പോഴും രോഗം ബാധിച്ചിട്ടില്ലെന്നും മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...