Connect with us

Hi, what are you looking for?

Exclusive

സഞ്ചിമാറിപ്പോകരുത്, പെരുമ്പാമ്പാകാം! മണിയന്‍പിള്ള രാജുവിനെ ട്രോളി ശ്രീജിത്ത്

ഓണകിറ്റ് വിതരണം തുടങ്ങിയതുമുതല്‍ സോഷ്യല്‍മീഡിയകളില്‍ പല ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് നടന്‍ മണിയന്‍പിള്ള രാജുവിന്റെ ഫോട്ടോ വൈറലായത്. എന്താ ഇപ്പോള്‍ സംഗതിയെന്ന് ആദ്യം തോന്നിപ്പോകാം. മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ മന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തി കിറ്റ് നല്‍കിയിരിക്കുന്നു. ഇതാണ് വലിയ വാര്‍ത്തയായത്. ഈ ഫോട്ടോയും വാര്‍ത്തയും കണ്ട് നമ്മുടെ പണിക്കര്‍ജീക്ക് ഒന്നും പറയാതെ പോകാനാകില്ല. കിടക്കട്ടെ ഒരു ട്രോള്‍ എന്നാണ് പണിക്കര്‍ജീയുടെ ഒരിത്. ശ്രീജിത്ത് പരിഹസ്ച്ചതിങ്ങനെ..

ഒരു മാസം മുന്‍പ്, ചട്ടവിരുദ്ധമായി, പെരുമ്പാമ്പിനെ സഞ്ചിയിലാക്കി കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ കൊണ്ടുവന്ന് മന്ത്രി എ കെ ശശീന്ദ്രനെ കാണിച്ചതായി വാര്‍ത്ത വന്നിരുന്നു.ഇന്നിതാ, ചട്ടവിരുദ്ധമായി, ഭക്ഷ്യവസ്തുക്കള്‍ സഞ്ചിയിലാക്കി മന്ത്രി ജി ആര്‍ അനില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി നല്‍കി എന്നും വാര്‍ത്ത വന്നു.എനിക്ക് ഒന്നേ പറയാനുള്ളൂ; സഞ്ചി മാറിപ്പോകരുതെന്നാണ് ശ്രീജിത്തിന്റെ പരിഹാസം.

പാവങ്ങള്‍ ഇവിടെ ക്യൂ നിന്ന് പിണറായി സര്‍ക്കാര്‍ ഓണത്തിന് നല്‍കുന്ന കിറ്റ് വാങ്ങിക്കുമ്പോള്‍ വകുപ്പ് മന്ത്രി തന്നെ നേരിട്ട് എഴുന്നള്ളി കിറ്റ് കൊടുത്ത പ്രഹസനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പാവപ്പെട്ടവന്റെ പാര്‍ട്ടി, ചേര്‍ത്തു നിര്‍ത്തുന്നതും പാവപ്പെട്ടവരെ എന്നൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ മുദ്രാവാക്യങ്ങള്‍. എന്നാല്‍ കാണിക്കുന്നതോ ഇതുപോലുള്ള നാണംകെട്ട പരിപാടികളും. റേഷന്‍ കടകള്‍ വഴി കാര്‍ഡ് ഉടമയുടെ വിരല്‍ ഇപോസ് മെഷിനില്‍ പതിപ്പിച്ച് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടപടികള്‍ക്ക് വിരുദ്ധമായി നടന്റെ വീട്ടിലെത്തിച്ച് നല്‍കിയത്. മണിയന്‍പിള്ള രാജുവിന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി ജിആര്‍ അനില്‍ ഉദ്യോഗസ്ഥരോടൊപ്പം നേരിട്ടെത്തി സൗജന്യ ഓണക്കിറ്റ് നല്‍കിയത്.

എന്തായാലും ജി ആര്‍ അനില്‍ പിണറായുടെ മാനം കാത്തു. ഇത്രയും മഹത്തരമായ പ്രവര്‍ത്തി മറ്റാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും.ജൂലൈ 31നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത റേഷന്‍ കാര്‍ഡിലെ അംഗമാണ് മണിയന്‍പിള്ള രാജു.
റേഷന്‍ കടകളിലെ ഇ പോസ് മെഷീനില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മുന്‍ഗണന ഇതര വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളില്‍ റേഷന്‍ കടയില്‍ എത്തിയാല്‍ കിറ്റ് ലഭിക്കില്ല. ഇക്കാര്യം അധികൃതരും റേഷന്‍ വ്യാപാരികളും വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമമൊക്കെ പാവപ്പെട്ടവര്‍ മാത്രം പാലിക്കാന്‍ ഉള്ളതാണ് കെട്ടോ…നേരത്തെ കിറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. അതേസമയം, പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റര്‍ പതിക്കണമെന്നുമുള്ള വികലമായ നിര്‍ദേശങ്ങളാണ് റേഷന്‍ കട ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നുള്ള വാര്‍ത്തയും വിവാദമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...