Connect with us

Hi, what are you looking for?

Exclusive

രഹ്ന ഫാത്തിമയുടെ പാര്‍ട്ണറുടെ അവസ്ഥ കണ്ടോ? സഹായം അഭ്യര്‍ത്ഥിച്ച് രഹ്ന ഫാത്തിമ

രഹ്ന ഫാത്തിമയുടെ മുന്‍ പാര്‍ട്ണര്‍ മനോജ് ശ്രീധര്‍ അതീവ ഗുരുതരാവസ്ഥയില്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും സഹായം തേടുന്നതായും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു പങ്കാളിയുമൊത്ത് കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബില്‍ വെച്ച് അപകടത്തില്‍ പെട്ടാണ് മനോജിന് പരിക്കേറ്റത്. മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു. ഇവരുടെ കശ്മീര്‍ യാത്രകളും മറ്റും വ്‌ളോഗിലൂടെ പങ്കുവെച്ചിരുന്നു. പഞ്ചാബിലെ ഫരിദ്‌കോട്ട് എന്ന സ്ഥലത്തുവെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മനോജ് ഇപ്പോള്‍. അകടത്തില്‍ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയും വന്‍കുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ആശുപത്രിയില്‍ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ടെന്നാണ് സഹോദരന്‍ പങ്കുവെച്ചത്. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മനോജ് അപകടനില തരണം ചെയ്തിട്ടില്ല. മനോജിന്റെ പാര്‍ട്ണര്‍ക്കും പരിക്കുകളേറ്റിരുന്നു. എന്നാല്‍, ഗുരുതരമല്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് രോഗി ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയതിനു ശേഷം മരണപ്പെട്ടതെന്ന് സഹോദരന്‍ പറയുന്നു.

ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങള്‍ മുന്നോട്ടു പോയി എന്നാല്‍ ഇനിയും ഓരോ ദിവസവും വെന്റിലേറ്റര്‍, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകള്‍ക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാല്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മനോജിന്റെ സഹോദരന്‍ പറയുന്നു. ഈ പോസ്റ്റ് രഹ്ന ഫാത്തിമയുടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന ആക്ടിവിസ്റ്റാണ് രഹ്ന ഫാത്തിമ. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു ദിവസമായിരുന്നു അത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് അകമ്പടിയോടെയാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. എന്നാല്‍,നടപ്പന്തലില്‍ വെച്ച് അവര്‍ക്ക് പിന്തിരിയേണ്ടി വന്നു. കേരളത്തിലെ പുരോഗമന സമരങ്ങളുടെ മുന്‍പന്തിയില്‍ എന്നും രഹ്ന ഉണ്ടായിരുന്നു. ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു രഹ്നയുടേത്. ഫറൂഖ് കോളേജിലെ അധ്യാപകന്റെ പ്രസ്താവനക്കെതിരെ മാറ് തുറന്നും, തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായും വന്‍ വിമര്‍ശനത്തിന് വഴിമരുന്നിട്ട ചുംബനസമരത്തിനും രഹ്ന ഉണ്ടായിരുന്നു.രഹ്നയുടെ പേരിലെ മുസ്ലീം ഐഡന്റിറ്റി തന്നെ ആയിരുന്നു പല വിവാദങ്ങള്‍ക്കും വഴിവെച്ചത്. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ റഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും ഒടുവില്‍ പിരിച്ചുവിടുകയാണുണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...