ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ നിയമസഭയില്‍ ട്രോളി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. എന്നാല്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് അത് അത്ര പിടിച്ചില്ല. ആരോഗ്യ മന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീര്‍ പതിവ് ബഹളം വെക്കല്‍ തുടങ്ങി. എന്നാല്‍ കാര്യം നിസാരമാണ്. നമ്മുടെ മന്ത്രി വീണാ ജോര്‍ജ്ജ് അനിയത്തിക്ക് സര്‍ക്കാര്‍ ജോലി വാങ്ങികൊടുത്തുവെന്നുള്ളതാണ് ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹൈക്കോടതി പ്ലീഡര്‍മാരുടെ പട്ടികയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും ഉള്‍പ്പെട്ടിരുന്നു. വീണാ ജോര്‍ജിന്റെ അനിയത്തിയെ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചിതിലൂടെ ആരോഗ്യത്തെക്കാളുപരി കുടുംബക്ഷേമം നോക്കുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ് എന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ കമന്റ്.
പരിഹാസത്തിന് പിന്നാലെ ഷംസീര്‍ ബഹളം വെയ്ക്കാന്‍ തുടങ്ങി. ക്രമപ്രശ്നം ഉന്നയിക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുടെ കുടുംബത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ അവകാശവാദം. എന്നാല്‍ താന്‍ ആരെയും അവഹേളിച്ചില്ലെന്നും, ആരോഗ്യ രംഗത്തോടൊപ്പം കുടുംബക്ഷേമത്തിലും ശ്രദ്ധ പാലിക്കുന്ന മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു എന്നുമാണ് എല്‍ദോസിന്റെ മറുപടി. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പരാമര്‍ശം.
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്നും ഈ ഇമ്പം എല്ലാവര്ക്കും ഉണ്ടെന്നുമായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ പരിഹാസം.