Connect with us

Hi, what are you looking for?

Exclusive

വോട്ട് ചെയ്യാന്‍ പാവപ്പെട്ടവര്‍ കിറ്റ് എത്തിച്ചുകൊടുക്കാന്‍ പണക്കാരനും

പാവങ്ങള്‍ ഇവിടെ ക്യൂ നിന്ന് പിണറായി സര്‍ക്കാര്‍ ഓണത്തിന് നല്‍കുന്ന കിറ്റ് വാങ്ങിക്കുമ്പോള്‍ വകുപ്പ് മന്ത്രി തന്നെ നേരിട്ട് എഴുന്നള്ളി കിറ്റ് കൊടുത്തിരിക്കുയാണ് പ്രമുഖ മലയാള നടന്‍ മണിയന്‍ പിളള രാജുവിന്.

മന്ത്രി ചെയ്തതില്‍ എന്താണ് തെറ്റ് അല്ലേ…. പാവപ്പെട്ടവനില്‍ പാവപ്പെട്ടവന്‍, പിന്നെ എങ്ങനെയാണ് ഒരു നടനായ അദ്ദേഹം ചെന്ന് റേഷന്‍ കടയില്‍ക്യൂ നില്‍ക്കുക അല്ലേ…. അപ്പേ പിന്നെ അങ്ങോട്ട് ചെന്ന് കിറ്റു നല്‍കുന്നതല്ലേ മാന്യത… നാണമില്ലല്ലോ… ഇത്രയും അധപധിച്ചു പോയോ ഒരു ഇടത് പക്ഷ സര്‍ക്കാര്‍. പാവപ്പെട്ടവന്റെ പാര്‍ട്ടി, ചേര്‍ത്തു നിര്‍ത്തുന്നതും പാവപ്പെട്ടവരെ എന്തൊക്കെയായിരുന്നു. അവസാനം കണ്ടില്ലെ തെരഞ്ഞെടുപ്പിന് വോട്ട് കിട്ടാന്‍ വേണ്ടി പറയുന്ന വെറും നാടക വാചകങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന ്പാര്‍ട്ടി തന്നെ എത്ര പ്രാവശ്യം തെളിയിച്ചു കഴിഞ്ഞു. എന്തായാലും സംഭവം വിവാദമായിട്ടുണ്ട്.
റേഷന്‍ കടകള്‍ വഴി കാര്‍ഡ് ഉടമയുടെ വിരല്‍ ഇപോസ് മെഷിനില്‍ പതിപ്പിച്ച് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടപടികള്‍ക്ക് വിരുദ്ധമായി നടന്റെ വീട്ടിലെത്തിച്ച് നല്‍കിയത്. മണിയന്‍പിള്ള രാജുവിന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി ജിആര്‍ അനില്‍ ഉദ്യോഗസ്ഥരോടൊപ്പം നേരിട്ടെത്തി സൗജന്യ ഓണക്കിറ്റ് നല്‍കിയത്.

അഹാ എന്താ ഒരു അന്തസ്. എന്തായാലും ജി ആര്‍ അനില്‍ പിണറായുടെ മാനം കാത്തു. ഇത്രയും മഹത്തരമായ പ്രവര്‍ത്തി മറ്റാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും.

ജൂലൈ 31നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം ചെയ്യാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത റേഷന്‍ കാര്‍ഡിലെ അംഗമാണ് മണിയന്‍പിള്ള രാജു.

കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത കുടുംബമാണ് നേരത്തെ കിറ്റ് കിട്ടിയില്ലെങ്കില്‍ അവരുടെ അവസ്ഥ എന്താകും. അത് മനസിലാക്കിയാണല്ലോ മന്ത്രിയും മറ്റ് പരിവാരങ്ങളും കിറ്റ് നേരിട്ട് വീട്ടില്‍ എത്തിച്ച് കൊടുത്തത്.

റേഷന്‍ കടകളിലെ ഇ പോസ് മെഷീനില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മുന്‍ഗണന ഇതര വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളില്‍ റേഷന്‍ കടയില്‍ എത്തിയാല്‍ കിറ്റ് ലഭിക്കില്ല. ഇക്കാര്യം അധികൃതരും റേഷന്‍ വ്യാപാരികളും വ്യക്തമാക്കിയിട്ടുണ്ട്.

ഓ ഞങ്ങളാരും അറിഞ്ഞില്ല, അല്ല ഈ നിയമമൊക്കെ പാവപ്പെട്ടവര്‍ മാത്രം പാലിക്കാന്‍ ഉള്ളതല്ലേ… സഖാക്കന്‍മാര്‍ക്ക് എന്തുമാകാല്ലോ… അല്ലേ…

ഓഗസ്റ്റ് 13 മുതലാണ് മുന്‍ഗണന ഇതര വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്. മണിയന്‍പിള്ള രാജുവിന് മന്ത്രി സൗജന്യ ഓണക്കിറ്റ് നല്‍കുന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായത്.

നേരത്തെ കിറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. പ്രമുഖരെ പങ്കെടുപ്പിച്ച് ഉദ്ഘാടനം കെങ്കേമമാക്കണം, ഫോട്ടോ എടുക്കണം എന്തൊക്കെയായിരുന്നു. കെറോണ കാരണം മനുഷ്യന് ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയുന്നില്ല അപ്പോഴാണ് സര്‍ക്കാറിന്റെ വികലമായ നിര്‍ദേശങ്ങള്‍.
എന്തായാലും മന്ത്രി കാണിച്ചത് അല്‍പത്തരമായിപോയി. 1000 കണക്കിന് പാവപ്പെട്ടവന്‍മാര്‍ തന്ന വോട്ടിലാണ് കസേരയില്‍ ഇരിക്കുന്നത് എന്ന കാര്യം മറന്ന് പണവും പ്രശസ്തിമുള്ളവരുടെ പിറകേ പോയത് ഒട്ടും ശരിയായില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...