Connect with us

Hi, what are you looking for?

Exclusive

പിണറായി പണമുണ്ടാക്കാൻ പറഞ്ഞു വിട്ടു കാശു കിട്ടില്ലെന്നു കണ്ടപ്പോൾ മൊബൈൽ കൊണ്ടുപോയി

പണമുണ്ടാക്കാൻ വേറെ എന്തൊക്കെ ചെയ്യാം , ഇങ്ങനെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നത് ശരിയാണോ? ചോദ്യം കേരളാ പോലീസിനോടാണ്, പോലീസിനോട് മാത്രമല്ല അവർക്കിതിന് ലൈസൻസ് നൽകിയ കേരളത്തിന്റെ പൊന്നുതമ്പുരാനോട് കൂടിയാണ്.
കോവിഡ് കാലത്തെ പിഴയുടെ മറവിൽ പോലീസ് നടത്തുന്ന പകൽക്കൊള്ള ഒരുപാട് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ പണപ്പിരിവിനിറങ്ങി കിട്ടാതായപ്പോ ഫോൺ തട്ടിപ്പറിക്കുന്ന ട്രാഫിക് എസ്ഐ യുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ബൈക്ക് യാത്രികനായ യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച ട്രാഫിക് എസ്ഐ യുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വണ്ടിക്ക് ഇൻഷുറൻസ് ഇല്ല എന്ന പേരിൽ ഇന്ദു റാണി എന്ന പോലീസ് ഉദ്യോഗസ്ഥ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു.
എന്നാൽ താൻ ഫൈൻ അടക്കാം എന്ന് സമ്മതിച്ചിട്ടും അപ്പോൾ പണം കൈയിൽ ഇല്ലാത്തതിന്റെ പേരിൽ ഇയാളുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.
സ്വർണവക്കടത്തും മയക്കുമരുന്നും കൊലയും ഉൾപ്പടെ പാർട്ടി പിൻബലത്തിൽ നടക്കുന്ന നാട്ടിൽ വണ്ടിയുടെ ഇൻഷുറൻസ് ഇല്ലാതിരുന്നത് മഹാപാരാധമാണെന്ന് തന്നെ ഇരിക്കട്ടെ , എന്നാൽ ഏത് നിയമത്തിന്റെ പേരിലാണ് അതിന് അയാളുടെ ഫോൺ പോലീസ് പിടിച്ചെടുത്തത്? ഒരു വ്യക്തിയുടെ ഫോൺ അയാളുടെ സ്വകാര്യതയാണ് . ഇൻഷുറൻസ് ഇല്ലായിരുന്നുവെങ്കിൽ വണ്ടി തന്നെ വേണമെങ്കിലും പൊലീസിന് പിടിച്ചെടുക്കാമായിരുന്നു. പകരം ഒരു പിടിച്ചുപറിക്കാരിയുടെ മെയ്വഴക്കത്തോടെ അയാളുടെ ഫോൺ സ്വന്തമാക്കാൻ ശ്രമിച്ച ആ ഉദ്യോഗസ്ഥയോട് പുച്ഛം മാത്രമാണ് തോന്നുന്നത്.

ഫോൺ പോലീസിന്റെ കൈവശം ഇരിക്കുമ്പോൾ യുവാവിന്റെ ഭാര്യ പലതവണ ആ ഫോണിലേക്ക് അവരെ വിളിച്ചിരുന്നു. എന്നാൽ അവർ ഫോൺ എടുക്കാനോ കാരണം വിശദീകരിക്കാമോ പോലും മനസ് കാട്ടിയില്ല എന്നതാണ് കഷ്ടം. പോലീസിന്റെ ഈ അഴിഞ്ഞാട്ടത്തിന് ഇരയായ യുവാവിന്റെ ഭാര്യ 9 മാസം ഗർഭിണിയായിരുന്നു . ആ സമയം അവർ ഭർത്താവറിനെ വിളിച്ചത് എന്തെങ്കിലും അത്യാവശ്യത്തിനായിരുന്നു എങ്കിൽ , ആ സ്ത്രീക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കിൽ എന്ത് മറുപടിയാവും ഈ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പറയാനുണ്ടാവുക?

ഇതിനെ ചോദ്യം ചെയ്തതോടെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്താനാണ് ഉദ്യോഗസ്ഥർ ഇയാളോട് പറയുന്നത്. എന്നാൽ എന്ത് തെറ്റിന്റെ പേരിലാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തേണ്ടത് എന്ന് തിരികെ ചോദിക്കുന്നു.
ചോദ്യം ചെയ്യുന്നവരെയൊക്കെ പോലീസിന്റെ നിയമനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസിൽ പെടുത്തുന്ന പോലീസിന്റെ സ്ഥിരം കലാപരിപാടി ഇവിടെയും തലപൊക്കാൻ സാധ്യതയുണ്ട്. എന്നാൽ വീഡിയോ കണ്ട ഓരോരുത്തർക്കും വ്യക്താമാവും ആ ഉദ്യോഗസ്ഥ ചെയ്തത് ഗുരുതരമായ തെറ്റാണ് എന്ന്.

കോവിഡ് മൂലം ആരൊക്കെ പട്ടിണി കിടന്ന് മരിച്ചാലും ചാകരയായതു കേരളാ പോലീസിനാണെന്ന് തെളിയിക്കാൻ , അല്ലെങ്കിൽ കേരളാ പൊലീസിലെ നല്ല മനുഷ്യരെയും കൂടി പറയിപ്പിക്കാൻ കുറെ പോലീസ് ഏമാന്മാർ ഇറങ്ങിയിട്ടുണ്ട്. മാസ്കിന്റെ സ്ഥാനം മൈക്രോസ്കോപ്പിലൂടെ വരെ നിരീക്ഷിച്ചാവും അവർ ഫൈൻ ഇനത്തിൽ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടുവാരുന്നത്.
ഓണക്കാലത്തെ വസ്ത്രവ്യാപാരികളെപ്പോലെ ശനി ഞായർ ദിവസം ഇവർക്ക് പോക്കറ്റ് മണി സമ്പാദിക്കാൻ പിണറായി സഖാവ് പൂർണ സ്വാതന്ത്രം കൊടുത്ത് അഴിച്ചു വിട്ടിരിക്കുകയാണ്.

ഇതിനെതിരെ ചോദ്യം ചെയ്യുന്ന നാട്ടുകാരുടെ വൈറലായ വിഡിയോയിൽ ഞങ്ങൾ സാധാരണക്കാരാണ് സാർ , ഞങ്ങൾക്കും ജീവിക്കണം എന്ന് പറയുന്നത് കേൾക്കാം . അതെ അത് തന്നെയാണ് , അല്ലെങ്കിൽ അത് മാത്രമാണ് ഇവരോട് പറയാനുള്ളത് ഞങ്ങൾക്കും ജീവിക്കണം സാർ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...