Connect with us

Hi, what are you looking for?

Exclusive

പണിക്കര്‍ജിയെ പേടിച്ച് പോസ്റ്റ് തിരുത്തിയ ജോണ്‍ ബ്രിട്ടാസ്, കഥയറിയാതെ കോപ്പിയടിച്ച റഹീം

രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കറിന്റെ ബുദ്ധി പോലും നമ്മുടെ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന് ഇല്ലാതായി പോയല്ലോ. ഈ ജോണ്‍ ബ്രിട്ടാസ് ആണോ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായത് എന്നോര്‍ക്കുമ്പോള്‍ നാണക്കേട് തന്നെ. ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ ഖത്തറിന്റെ മുതാസ് ബാര്‍ഷിം, ഇറ്റലിയുടെ ജിയാന്‍ മാര്‍കോ ടാംബേരി എന്നിവര്‍ സ്വര്‍ണ്ണം പങ്കുവെച്ചതിനെ കാലിന് പരിക്ക് പറ്റിയ ടാംബേരി പിന്മാറിയതായി ചിത്രീകരിച്ച് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയുണ്ടായി.ടാംബേരി പിന്മാറിയതിനെ തുടര്‍ന്ന് സ്വര്‍ണ്ണം ഉറപ്പിച്ച ബാര്‍ഷിം പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി സ്വര്‍ണ്ണം പങ്കിട്ടുകൂടേ എന്നു ചോദിക്കുകയായിരുന്നു എന്നും അങ്ങനെ ‘നിറവും മതവും രാജ്യങ്ങളും’ അപ്രസക്തമായ മാനവികതയായി അത് മാറി എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.

എന്നാല്‍ കായികരംഗത്ത് നിറവും മതവും കാണാന്‍ ആ രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ എന്നാണ് ജോണ്‍ ബ്രിട്ടാസിന് മറുപടിയായി ശ്രീജിത്ത് പറഞ്ഞത്.ടാംബേരിക്ക് പരിക്ക് ഉണ്ടായിരുന്നത് കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് ആയിരുന്നു എന്നും ഇത്തവണ അയാള്‍ ഒരു പരിക്കും ഇല്ലാതെ ചാടുകയായിരുന്നു എന്നും ശ്രീജിത്ത് ചൂണ്ടിക്കാണിച്ചു. അബദ്ധം മനസ്സിലാക്കിയ ബ്രിട്ടാസ് തന്റെ പോസ്റ്റ് തിരുത്തിയെന്നും എന്നാല്‍ അത് ഷെയര്‍ ചെയ്ത സഖാവ് എ എ റഹിമിന്റെ പോസ്റ്റ് ഇപ്പോഴും പഴയതുപോലെ തന്നെയാണെന്നും ശ്രീജിത്ത് പരിഹസിച്ചു.കഥയറിയാതെ പരീക്ഷയ്ക്ക് കോപ്പിയടിച്ചത് പോലെയായിരുന്നു രഹീമിന്റെ പോസ്‌റ്റെത്തിയത്. പോസ്റ്റ് മുക്കിയതും തിരുത്തിയും പാവം റഹീം അറിഞ്ഞില്ലെന്ന് മാത്രം.

ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ ഖത്തറിന്റെ മുതാസ് ബാര്‍ഷിം, ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടാംബേരി എന്നിവര്‍ ഫൗളുകള്‍ ഇല്ലാതെ ഒരേ ഉയരം പിന്നിട്ടു. നിശ്ചിത അവസരങ്ങളില്‍ തുല്യത പാലിച്ചതിനാല്‍ വിജയിയെ കണ്ടെത്താന്‍ ഷൂട്ടൗട്ടിനു സമാനമായ ജമ്പ്-ഓഫ് നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സ്വര്‍ണ്ണം പങ്കിട്ടുകൂടേ എന്ന ആശയം ബാര്‍ഷിം ഉന്നയിക്കുകയും ടാംബേരിയും അധികൃതരും അതിനു സമ്മതിക്കുകയും ചെയ്തതിനാല്‍ ഇരുവര്‍ക്കും സ്വര്‍ണ്ണം ലഭിക്കുകയായിരുന്നു.

എന്നാല്‍ സംഗതി ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റായി എത്തിയപ്പോള്‍ കഥ മാറി. ജമ്പ്-ഓഫ് അവസരം നല്‍കിയപ്പോള്‍ കാലിനു പരിക്ക് പറ്റിയ ടാംബേരി പിന്മാറിയത്രേ. അതോടെ സ്വര്‍ണ്ണം ഉറപ്പിച്ച ബാര്‍ഷിം പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി സ്വര്‍ണ്ണം പങ്കിട്ടുകൂടേ എന്നു ചോദിച്ചത്രേ. വായിച്ചപ്പോള്‍ ‘ചിത്രം’ സിനിമയില്‍ ‘എന്നെ കൊല്ലാതിരുന്നു കൂടേ?’ എന്ന് മോഹന്‍ലാലിന്റെ കഥാപാത്രം ചോദിക്കുന്ന ഫീല്‍ ഉണ്ടായിരുന്നുവെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

അങ്ങനെ ‘നിറവും, മതവും, രാജ്യങ്ങളും’ അപ്രസക്തമായ മാനവികതയായി അത് മാറിയത്രേ. അതെങ്ങനെ? അത് കണ്ട ആള്‍ക്കാര്‍ക്ക് രാജ്യങ്ങള്‍ അപ്രസക്തമായെന്ന് തോന്നിക്കാണും. പക്ഷെ ഇവിടെ എവിടെയാണ് നിറവും മതവും ഒക്കെ കടന്നുവരുന്നത്? ആ രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് മാത്രമേ കായികരംഗത്ത് നിറവും മതവും ഒക്കെ കാണാന്‍ കഴിയൂ.
തമാശ അതല്ല. ടാംബേരിക്ക് പരിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴല്ല. കഴിഞ്ഞ റിയോ ഒളിമ്ബിക്‌സ് നടക്കുന്ന സമയത്ത് ആയിരുന്നു. ഇത്തവണ അയാള്‍ ഒരു പരിക്കും ഇല്ലാതെ, പയറുപോലെ ഓടിവന്ന് ചാടുകയായിരുന്നു.

ഈ പോസ്റ്റ് ടാംബേരി വായിച്ചാല്‍ വീട്ടുകാരോട് പറഞ്ഞ് ഒന്ന് ഉഴിഞ്ഞ് ഇട്ടോളൂ. പരിക്കൊന്നും പറ്റാതെ ഇരിക്കട്ടെ. എന്തായാലും അബദ്ധം മനസ്സിലാക്കിയിട്ടാവണം, ബ്രിട്ടാസ് തന്റെ പോസ്റ്റ് തിരുത്തി. എന്നാല്‍ അത് ഷെയര്‍ ചെയ്ത സഖാവ് എ എ റഹിമിന്റെ പോസ്റ്റ് ഇപ്പോഴും പഴയതുപോലെ തന്നെ കിടപ്പുണ്ട് എന്നുള്ളതാണ് രസകരം. നിങ്ങള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് അദ്ദേഹത്തിലേക്ക് എത്തിച്ച് തിരുത്തിക്കൂവെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...