Connect with us

Hi, what are you looking for?

Exclusive

വെള്ളത്തില്‍ ലാലേട്ടന്‍ ചിത്രം സൃഷ്ടിച്ച് കൈയ്യടി നേടി ശ്രീരാജ്

മലയാളികളുടെ സ്വകാര അഹങ്കാരം, നടന വിസ്മയം അങ്ങനെ എത്ര വര്‍ണ്ണിച്ചാലും മതിയാവാത്ത ഏറെ ആരാധകരുള്ള നടനാണ് മോഹന്‍ ലാല്‍ എന്ന ലാലേട്ടന്‍ .ഏറെ ആരാധക വൃന്ദമുളള ലാലേട്ടന് ആരാധകരുടെ വക ചില സര്‍പ്രൈസ് ഗിഫ്റ്റുകളും ലഭിക്കാറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയ വഴി ലാലേട്ടനെ ഞെട്ടിച്ച കലാകാരനായിരുന്നു ശ്രീജിത്ത്. ഇതേ ശ്രീജിത്ത് തന്നെയാണ് പുത്തന്‍ പരീക്ഷണ ചിത്രവുമായി എത്തി കൈയ്യടി നേടുന്നത്.

വായുവിലും ക്യാന്‍വാസിലും മാത്രമല്ല, വെള്ളത്തിലും ലാലേട്ടന്‍ വിസ്മയം തീര്‍ത്തിരിക്കുകയാണ് ശ്രീരാജ്. ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് സെക്കന്റുകള്‍ മാത്രം വെള്ളത്തില്‍ നിലനില്‍ക്കുന്ന ലാലേട്ടന്‍ ചിത്രമാണ് ശ്രീജിത്ത് ഒരുക്കിയിരിക്കുന്നത്.

വീട്ടില്‍ വളര്‍ത്തുന്ന അലങ്കാര മത്സ്യങ്ങളുടെ കുളത്തല്‍ നാല് മണിക്കൂറില്‍ അധികം സമയം എടുത്താണ് സെക്കന്റുകള്‍ മാത്രം നിലനില്‍ക്കുന്ന ചിത്രം ക്രമീകരിച്ചത്. ചിത്രം ക്രമീകരിക്കുന്നതിനിടയില്‍ കാറ്റും മത്സ്യങ്ങളും വെള്ളത്തില്‍ ഓളം ഉണ്ടാക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ വിരസത ഒഴിവാക്കുന്നതിനായി ഉണങ്ങാനിട്ടിരുന്ന ഗോതമ്പില്‍ നിന്നും ആരംഭിച്ച ചിത്രങ്ങളുടെ സൃഷ്ടിയാണ് ജലോപരിതലത്തിലെ വിസ്മയത്തിലും എത്തിച്ചത്. കൗതുകമുണര്‍ത്തുന്ന ചിത്രസൃഷ്ടിയില്‍നിന്നും വിവിധ മീഡിയനുകളിലൂടെ ചിത്രങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. ചിത്രങ്ങള്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന്, വീട്ടില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ ക്രമീകരിച്ചു തുടങ്ങിയതാണ് ശ്രീജിത്ത്. കളര്‍പൊടി, അരിമണി, പെന്‍സില്‍ ലെഡ്, മെഴുക്, ടിഷ്യു പേപ്പര്‍ എന്നിങ്ങനെ നീളുന്നു ഈ മീഡിയനുകള്‍.

പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍, അക്രലിക് പെയിന്റിംഗ്, ഷാഡോ പെയിന്റിംഗ് തുടങ്ങിയവയും ശ്രീരാജ് ചെയ്യുന്നുണ്ട്.

ഇഷ്ടകഥാപാത്രമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ക്രമീകരിക്കുന്നതിലേക്ക് പിന്നീട് തിരിഞ്ഞു. വ്യത്യസ്തമായ പത്ത് മീഡിയനുകള്‍ ഉപയോഗിച്ച് മോഹന്‍ ലാല്‍ ചിത്രം ക്രമീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ശ്രീരാജ്. മോഹന്‍ ലാലിന്റെ അധികമാരും ശ്രദ്ധിക്കാത്ത വ്യത്യസ്തമായ ചിത്രങ്ങള്‍ ഏഴ് മീഡിയനുകളിലായി ഇതുവരെ ശ്രീജിത്ത് അവതരിപ്പിച്ചു കഴിഞ്ഞു.

ഷാഡോ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയവയില്‍ മോഹന്‍ലാലിനെ ക്രമീകരിച്ചിരുന്നു. കൂടാതെ, സുരേഷ് ഗോപി, ജയസൂര്യ, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ വരയ്ക്കുകയും വിവിധ മീഡിയനുകളില്‍ ക്രമീകരിക്കുകയും ചെയ്തു. അരിമണിയില്‍ ചെയ്ത പൃഥിരാജ് കുടുംബ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രസിദ്ധി നേടി. പെന്‍സില്‍ ലെഡ് ഉപയോഗിച്ച് നിര്‍മ്മിച്ച വീണ, വയലിന്‍ തുടങ്ങിയവയും ശ്രദ്ധേയമായി. ശ്രീരാജ് വരച്ച ചിത്രങ്ങള്‍ക്ക് വിദേശത്ത് നിന്നും സ്വദേശത്തും നിന്നും ആവശ്യക്കാരേറെയുണ്ട്. പത്ത് മീഡിയനുകളില്‍ മോഹന്‍ലാലിന്റെ വിവിധ ചിത്രങ്ങള്‍ സൃഷ്ടിച്ച് നേരിട്ട് നല്‍കണമെന്നാണ് ആഗ്രഹം, ഇതിനായുള്ള ശ്രമത്തിലാണെന്ന് ശ്രീരാജ് പറഞ്ഞു. തൃപ്പൂണിത്തറ ആര്‍ എല്‍ വി കോളേജില്‍ മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ ശ്രീരാജ് ബിരുദം പൂര്‍ത്തിയാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...