Connect with us

Hi, what are you looking for?

Exclusive

ആഞ്ഞൊരു ചവിട്ട് ചവിട്ടിയാല്‍,പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോ?

മുഖ്യമന്ത്രി പിണറായി വിജയനെ കണക്കിന് പരിഹസിച്ചും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നിര്‍ബന്ധിതമായി ജനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനെക്കുറിച്ചാണ് രാഹുലിന്റെ വിമര്‍ശനം. മഹാബലിക്ക് ശേഷം കേരളനാട് ഭരിക്കാന്‍ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്‌കാരങ്ങള്‍ എന്ന തലക്കെട്ടോടെ പത്ത് കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്. ഏഭ്യന്തരമന്ത്രിക്ക് പിഴയടച്ച് കേരളം എന്ന പോസ്റ്ററും രാഹുല്‍ പങ്കുവയ്ക്കുന്നു.

രാഹുല്‍ പറയുന്ന ആ പത്ത് കാര്യങ്ങള്‍ ഇതാണ്….

  1. ഒരു നേരം അന്നമുണ്ണാന്‍ അദ്ധ്വാനിക്കുന്ന വൃദ്ധയുടെ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ പാരിപ്പള്ളി പോലീസിന്റെ ക്രമസമാധാനം കേരളം കണ്ടു.

2 പുതുമോടി മാറാത്ത പുതുമണവാളനെ പാരിപ്പള്ളി പോലീസ് സമ്മാനിച്ചത് വേദന നിറഞ്ഞ ദിനമാണ്.

3 തൊണ്ടനാര്‍ പോലീസ് ബലി പെരുന്നാള്‍ തലേന്ന് ഷക്കീറിനോട് കാണിച്ച മര്‍ദ്ദനമുറയുടെ വടുക്കള്‍ വേദനയായ് നമുക്ക് മുന്നിലുണ്ട്

4 ചിക്കന്‍ വാങ്ങാനിറങ്ങിയവരോട് കാണിച്ച മാള പോലീസിന്റെ കണ്ണില്ലാ ക്രൂരത ലോക് ഡൗണിലെ വിശേഷങ്ങളിലൊന്നാണ്.

  1. ഗൗരി നന്ദയുടെ ചൂണ്ടു വിരല്‍ ഭരണകൂടത്തിന് നേരെയുയര്‍ന്നത് ചടയമംഗലത്തായിരുന്നു. ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് നേരെയുള്ള ചടയമംഗലം പോലീസിന്റെ അധികാര ഹുങ്ക്.

6 പശുവിന് പുല്ലരിയാനിറങ്ങിയ നാരായണേട്ടന് അമ്പലത്തറ പോലീസ് വക 2000 രൂപ പിഴ.

7 കാപ്പാട് ചെറിയ പള്ളിക്കലകത്ത് നാസര്‍ മകളെ ആശുപത്രിയില്‍ കൊണ്ടു പോയതിന് കൊയിലാണ്ടി പോലീസ് വകയാണ് ഫൈന്‍ ചുമത്തിയത്

8 ചവറയിലെ പോലീസ് ഏമാന്മാര്‍ വാക്‌സിനെടുക്കാന്‍ വരുന്നവരോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങള്‍.

  1. അന്നം തേടിയിറങ്ങിയ ചെങ്കല്‍ ലോറിക്കാരോട് മഞ്ചേരി പോലീസിന്റെ പിഴയുടെ ഹാരം.
  2. വീട്ടാവശ്യങ്ങള്‍ക്ക് സാധനം വാങ്ങാനിറങ്ങിയ കെ.പി.എം റിയാസെന്ന മാധ്യമ പ്രവര്‍ത്തകന് തിരൂര്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനവും പിഴയും.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പോലീസ് ക്രൂരതയുടെ കഥകളാണെങ്ങുമെന്നും രാഹുല്‍ പറയുന്നു. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതില്‍ ഈ പിണറായി ചക്രവര്‍ത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...