പ്രളയവും നിപയും കോവിഡും തകര്ത്തിടയ ഇടമാണ് നമ്മുടെ കൊച്ച് കേരളം . ജാതിമത വര്‍ഗ ഭേദങ്ങള്‍ മറന്ന് ഒന്നായ സമയങ്ങളായിരുന്നു ഇതെല്ലാം. എന്നാല്‍ ഇതൊക്കെ അങ്ങ് മാറുമ്പോള്‍ വീണ്ടും വീണ്ടും മാറ്റി നിര്‍ത്തിയ ജാതിയും മതവും പറഞ്ഞ് ഇറങ്ങാന്‍ ഒരു മടിയും കാണിക്കാറില്ല നമ്മള് മലയാളികള്‍. ഇതേ പറ്റി വിമര്‍ശിച്ച് രസകരമായ സംസാരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ് ഒരു കൊച്ച് പയ്യന്.
എത്ര മനോഹരമായാണ് ഈ കൊച്ചു കുട്ടി മലയാളികളുടെ സ്വഭാത്തെ വരച്ചു കാട്ടുന്നത്. പ്രളയ കാലത്ത് എല്ലാം മറന്ന് ഒന്നാവുകയും അത് കഴിഞ്ഞ് വീണ്ടും പഴയ പടി ആവുകയുമാണല്ലോ നമ്മള് മലയാളികള്‍. എത്ര അര്‍ത്ഥവത്തായ വാക്കുകളാണ് ഈ കുട്ടിയുടെ കൈയ്യില്‍ നിന്നും വരുന്നത്. ഇത് കേട്ടെങ്കിലും കണ്ണ് തുറയ്ക്കട്ടെ സാക്ഷരര്‍ എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്ന നമ്മുടെ സമൂഹം.