Connect with us

Hi, what are you looking for?

Exclusive

പിണറായി നാണംകെട്ട് തലതാഴ്ത്തിക്കോ.. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുറ്റവിമുക്തര്‍

കൊച്ചി മെട്രോ ജനകീയ യാത്ര കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള എല്ലാ യുഡിഎഫ് നേതാക്കളെയും കോടതി വെറുതെവിട്ടു. കൊച്ചി മെട്രോയില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിലാണ് ഉമ്മന്‍ചാണ്ടിയടക്കം കുറ്റവിമുക്തരായത്. കേസ് കോടതി റദ്ദാക്കുകയാണുണ്ടായത്. ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വിചാരണ ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസുകള്‍ തള്ളിയത്. മെട്രോ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കന്മാര്‍ 2017 ജൂണ്‍ 20 ന് ജനകീയ യാത്ര നടത്തിയത്.

അന്യായമായി സംഘം ചേരല്‍, കലാപത്തിന് ശ്രമം, മെട്രോ നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, പി.സി. വിഷ്ണുനാഥ് അടക്കം 14 പേര്‍ പ്രതികളായിരുന്നു. മെട്രോ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലന്നും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടന്നുമുള്ള നിലപാടാണ് യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്. നിയമസഭാ കയ്യാങ്കളി കേസ് ചര്‍ച്ചയാകുന്ന സമയത്ത് യുഡിഎഫിന് അനുകൂലമായ വിധിക്കും രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കോടതി പ്രതികളെ ക്രിമിനല്‍ നടപടിക്രമം 313 പ്രകാരം ചോദ്യം ചെയ്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്ന് എല്ലാ നേതാക്കളും കുറ്റം നിഷേധിച്ചു. മെട്രോ ഉദ്ഘാടനത്തിന് വിളിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ 2017 ജൂണ്‍ 20 ന് പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്ക് ജനകീയ യാത്ര നടത്തിയത്.

മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ മെട്രോ യാത്ര. എന്നാല്‍ പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങള്‍ താറുമാറാക്കി. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം.
2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നു കെഎംആര്‍എല്‍ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

നാല് നിയമലംഘനങ്ങളാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയതായി കെഎംആര്‍എല്‍ കണ്ടെത്തിയിരുന്നത്.എന്നാല്‍ ഈ കുറ്റമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തിട്ടില്ലെന്നാണ് കോടതിയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇത് പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടി തന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...