Connect with us

Hi, what are you looking for?

Exclusive

താന്‍ നിരപരാധിയാണ്, തന്റെ വാക്ക് മുഖ്യമന്ത്രി കേട്ടില്ല, ആ അമ്മ പറയുന്നു

കൊല്ലം പാരിപ്പള്ളിയില്‍ റോഡരികില്‍ മീന്‍ക്കച്ചവടം നടത്തവെ മേരി എന്ന വയോധികയുടെ മീന്‍കൊട്ട പോലീസ് വലിച്ചെറിഞ്ഞ സംഭവത്തില്‍ ചര്‍ച്ച കൊഴുക്കുമ്പോള്‍ വീണ്ടും പ്രതികരണവുമായി മേരി വര്‍ഗ്ഗീസ്. പോലീസ് മീന്‍കൊട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. പോലീസിനെതിരെ അപവാദ പ്രചരണമാണ് നടന്നതെന്നും വീഡിയോ മനപൂര്‍വ്വം ചിത്രീകരിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് കേട്ട ആ അമ്മ പൊട്ടിക്കരയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് തെറ്റിദ്ധരിപ്പിച്ചതാണെന്നും നിരപരാധിയായ തന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്നും ആ അമ്മ സങ്കടത്തോടെ പറയുന്നു. പൊലീസ് മീന്‍ തട്ടിത്തെറിപ്പിച്ചില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി അവിടെയില്ലായിരുന്നുവെന്നും മേരി പറയുന്നു.

ചില പ്രാദേശിക മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാരിപ്പള്ളി പൊലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരി വര്‍ഗീസ് പറഞ്ഞത്. ഇതിനുമുമ്പ് രണ്ട് തവണ പൊലീസ് തന്റെ കച്ചവടം വിലക്കിയിരുന്നുവെന്നും മേരി ആരോപിച്ചിരുന്നു.രണ്ട് ദിവസം മുമ്പാണ് പൊലീസ് സ്ഥലത്തെത്തി മത്സ്യം വലിച്ചെറിഞ്ഞത്. 16,000 രൂപ മുടക്കി വാങ്ങിയ മത്സ്യത്തില്‍, 500 രൂപയ്ക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളെന്നും മേരി പറഞ്ഞിരുന്നു.

പലകയുടെ തട്ടില്‍ വെച്ചിരുന്ന മത്സ്യം തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ്, വലിയ പാത്രത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നും മേരി പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...