Connect with us

Hi, what are you looking for?

Exclusive

അഴിമതിപ്പണം ഉപയോഗിച്ച് നേതാവ് വാങ്ങി കൂട്ടിയ ഭൂമി എത്രയെന്ന് അറിയാമോ ?

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. നേതാവ് അഴിമതിക്കാരന്‍ ആണോ അല്ലയോ എന്നത്. എന്നാല്‍ ഇതല്ല നമ്മുടെ ചര്‍ച്ച വിഷയം. മറിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തു വിവരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും തേര്‍ഡ് പാര്‍ട്ടിക്ക് എങ്ങനെ നിയമപ്രകാരം നേടിയെടുക്കാം എന്നുള്ളതാണ്.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ചാല്‍ അതൊന്നും ഇവിടെ ശേഖരിച്ചു വെച്ചിട്ടില്ല. അതുകൊണ്ട് തരാന്‍ നിര്‍വാഹമില്ല എന്ന സ്ഥിരം മറുപടിയായിരിക്കും ലഭിക്കുക.

പിന്നെ എങ്ങനെ വിവരങ്ങള്‍ ലഭിക്കും എന്നാണെങ്കില്‍ അതിനുളള പോം വഴിയാണ് ഇനി പറയാന്‍ പോകുന്നത്.

സബ് രജിസ്ട്രാര്‍ ഓഫീസില്‍ ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്ന പേരിലറിയപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഉണ്ട്. Certificate showing list of documents executed by or in favour of a person എന്നാണ് അതിന്റെ പൂര്‍ണമായ പേര്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ https://keralaregistration.gov.in/pearlpublic/index.php എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് Certificates/List Certificate/Submit Application for LC എന്ന് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ലിസ്റ്റ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കാം.

സബ് രജിസ്ട്രാര്‍ ഓഫീസ് എന്നതില്‍ വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രജിസ്ട്രാര്‍ ഓഫീസിന്റെ പേര് നല്‍കുക. Applicant Details എന്നതില്‍ നിങ്ങളുടെ പേരും വിലാസവും, Search Transactions Made By എന്നതില്‍ നേതാവിന്റെ പേരും വിലാസവും നല്‍കുക. Search Period എന്നതില്‍ ഏത് തിയ്യതി മുതല്‍ ഏത് തിയ്യതി വരെയാണ് തിരയേണ്ടത് എന്നുള്ളത് നല്‍കുക. അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്യുക, നിശ്ചിത ഫീസ് ഗൂഗിള്‍ പേ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ അടക്കുക. രണ്ടു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് റെഡി ആയി എന്നുള്ള SMS ലഭിക്കും. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടെത്തിയോ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ ഹാജരാക്കി തപാല്‍ മാര്‍ഗമോ സര്‍ട്ടിഫിക്കറ്റ് നേടാം. നേതാവ് കക്ഷിയായി ഒന്നാം നമ്പര്‍ രജിസ്ടരില്‍ നടത്തിയ സകല ഇടപാടുകളും രേഖപ്പെടുത്തിയ Transaction History ആണ് ലഭിക്കുക.

നേതാവിന്റെ മാത്രമല്ല, നിങ്ങള്‍ക്ക് പണം തരാതെ മുങ്ങി നടക്കുന്ന കടക്കാരന്റെ സ്വത്ത് വിവരങ്ങളും ഇപ്രകാരം ശേഖരിക്കാവുന്നതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...