Connect with us

Hi, what are you looking for?

Exclusive

ചൈനയ്ക്ക് പണി കിട്ടി തുടങ്ങി , വുഹാനില്‍ കോവിഡ് രോഗികള്‍ നിറയുന്നു

കോവിഡിന്റെ ഉത്ഭ രാജ്യമായ ചൈനയ്ക്ക് വീണ്ടും പണി കിട്ടിയിരിക്കുകയാണ്. ഒരു പ്രളയം താണ്ഡവമാടിയതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷമായി ഇല്ലാതിരുന്ന കോവിഡ് വീണ്ടും ഇവിടെ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. കോവിഡിന്റെ മൂന്നാം വകഭേദമായ ഡെല്‍റ്റ വൈറസാണ് ചൈനയില്‍ ഇപ്പോള്‍ പിടിമുറുക്കുന്നത്. കോവിഡിനെ പൂര്‍ണ്ണമായും തുരത്തിയെന്നും അവകാശപ്പെട്ട് വിവിധ ആഘോഷങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു ചൈന. ചൈനയിലെ വന്‍ പ്രളയത്തിന് ശേഷമാണ് വീണ്ടും കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിന് ശേഷം കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങുകയാണ് ചൈന. ഒരു വര്‍ഷമായി പ്രദേശത്ത് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്.

പ്രതിദിന കേസുകള്‍ പൂജ്യത്തിലെത്തിയതിന് പിന്നാലെ സാമ്പത്തികമേഖലയടക്കം എല്ലാ രംഗങ്ങളും തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ പുതിയ കേസുകള്‍ റിപോര്‍ട് ചെയ്യാന്‍ തുടങ്ങിയതോടെ രാജ്യം ആശങ്കയിലായിരിക്കുകയാണ്. ജൂലൈ പകുതി മുതല്‍ 400ലേറെ പ്രതിദിന കേസുകളാണ് ചൈനയില്‍ റിപോര്‍ട് ചെയ്യുന്നത്.

വുഹാനിലെത്തിയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ളവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാവരിലും കോവിഡ് പരിശോധന പൂര്‍ത്തിയാകുന്നത് വരെ പുറത്തുനിന്നുള്ളവരെ വുഹാനിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. നചിംഗ് വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ക്കായിരുന്നു ആദ്യം ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. പിന്നീട് കൂടുതല്‍ പ്രദേശങ്ങളില്‍ റിപോര്‍ട് ചെയ്യുകയായിരുന്നു.

നചിംഗിനടുത്തുള്ള യാങ്ജൗവില്‍ 40ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കര്‍ശന ലോക്ഡൗണാണ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുവാദമുള്ളു. ഇതും ദിവസത്തില്‍ ഒരു തവണ മാത്രവും. ചൊവ്വാഴ്ചയാണ് പുതിയ നിര്‍ദേശങ്ങള്‍ സര്‍കാര്‍ പുറത്തുവിട്ടത്.

2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കോവിഡ് റിപോര്‍ട് ചെയ്തത് വുഹാനിലായിരുന്നു.

കോറോണയെ ഇറക്കി ലോകത്തെ ഒന്നാകെ ബുദ്ധിമുട്ടിലാക്കിയ ചൈനയ്ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ചെയ്തു കൂട്ടിയതിനെല്ലാം തിരിച്ചടി കിട്ടിക്കൊണ്ടിരിക്കയാണ് ചൈനയ്ക്ക്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...