Connect with us

Hi, what are you looking for?

Exclusive

തുര്‍ക്കി കത്തിയമരുന്നു!ഭീതിയുണര്‍ത്തുന്ന കാഴ്ച

തുര്‍ക്കിയെ അപ്പാടെ വിഴുങ്ങി കാട്ടു തീ… താപനില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടു തീ പടരുന്നത്. തുര്‍ക്കിയിലെ മെഡിറ്ററേനിയന്‍, തെക്കന്‍ ഈജിയന്‍ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അതിശക്തമായ കാട്ടുതീ പടരുന്നത്. വിനോദസഞ്ചാര കേന്ദ്രമായ അന്റാലിയ, മെര്‍സിന്‍ എന്നിവിടങ്ങളിലും അഗ്‌നിബാധ ഭീഷണിയുണ്ട്. അന്താരാഷ്ട്ര രക്ഷാസേനയുടെ നേതൃത്വത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതീവ ഗുരുതരമായ സാഹചര്യത്തില്‍ തുര്‍ക്കിയിലേക്ക് ഖത്തറിന്റെ രക്ഷാസംഘം എത്തിയിട്ടുണ്ട്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്‌വിയയുടെ പ്രത്യേക സേന ഞായറാഴ്ചയാണ് തുര്‍ക്കിയിലേക്ക് യാത്രതിരിച്ചത്. അമീരി എയര്‍ഫോഴ്‌സിന്റെ കൂറ്റന്‍ വിമാനത്തിലാണ് പ്രത്യേക രക്ഷാസേന തുര്‍ക്കിയിലെ അഗ്‌നിബാധാ മേഖലയിലേക്ക് പോയത്.

അഗ്നിരക്ഷാ സംവിധാനങ്ങള്‍, വാഹനങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയും സംഘത്തിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയും തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്‌ലുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് അമീറിന്റെ തീരുമാനം അറിയിച്ചത്. ദുരന്തത്തിനിരയായവര്‍ക്ക് ഖത്തറിന്റെ അനുശോചനവും അറിയിച്ചു.

112 വനമേഖലാ പ്രദേശങ്ങള്‍ കാട്ടുതീയില്‍ വെന്തുരുകുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും നിരവധി പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. അന്റാലിയയില്‍ ഏഴ് പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഏഴ് പേരില്‍ രണ്ട് പേര്‍ രക്ഷാപ്രവര്‍ത്തകരാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കാട്ടുതീ ആളി പടര്‍ന്നപ്പോഴാണ് ദുരന്തം ഉണ്ടായിരിക്കുന്നത്.

ബൈക്ക് യാത്ര ചെയ്യുന്നതിനിടെയും തീ പടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. യെമന്‍, പാലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തുര്‍ക്കിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നൊരു ഭയപ്പെടുത്തുന്ന വീഡിയോ കാണാം…

https://www.youtube.com/watch?v=0yzVj6-vsY0

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...