Connect with us

Hi, what are you looking for?

Exclusive

കുറ്റം ചെയ്താലും ഇല്ലെങ്കിലും ദിനവും ഖജനാവ് നിറയ്ക്കണം പിണറായുടെ നിര്‍ദേശം അനുസരിച്ച് പോലീസും

ഒരു കൈ കൊണ്ട് കിറ്റു നല്‍കുന്ന സര്‍ക്കാര്‍ മറു കൈ കൊണ്ട് പാവപ്പെട്ടവന്റെ കീശയില്‍ നിന്നും കൈയ്യിട്ടു വാരുകയാണ്. പറഞ്ഞ് വരുന്നത് എന്താണെന്ന് അല്ലേ…

ഓണത്തിന് എല്ലാവര്‍ക്കും സ്‌പെഷ്യല്‍ കിറ്റ് കൊടുത്ത് മുഖം മിനുക്കുകയാണ് സര്‍ക്കാര്‍ എന്നാല്‍ അപ്പുറത്തെ വശത്ത് എന്താണ് നടക്കുന്നത് എന്ന് പലപ്പോഴും നാം അറിയാറില്ല എന്ന മാത്രം. കഴിഞ്ഞ ദിവസം തന്നെ കൊല്ലം പാരിപ്പള്ളിയിലെ ഒരു മീന്‍ വില്‍പ്പനക്കാരിയുടെ മീനുകള്‍ അഴുക്കു ചാലിലേക്ക് വിച്ചെറിഞ്ഞ പോലീസുകാരുടെ അഹങ്കാരം നമ്മള്‍ കണ്ടതാണല്ലോ ? എന്നാല്‍ പോലീസ്‌കാരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതിന്റെ പിന്നില്‍ നമ്മുടെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന നമ്മുടെ മുഖ്യന്‍ തന്നെയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.

തൊട്ടതിനും പിടിച്ചതിനുമെല്ലാം സംസ്ഥാന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാനെന്ന് ആരോപണം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. കാരണം ഒരു ദിവസം നിശ്ചിത തുക സര്‍ക്കാരിലേക്ക് അയയ്ക്കണമെന്ന നിര്‍ദേശം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതോടെയാണ് വ്യാപകമായി പെറ്റി അടിച്ച് കാശ് വാങ്ങുകയാണ് പൊലീസ്. ഇങ്ങനെ സംഭവിക്കുന്നത് കൊണ്ടാണ് പല ഫൈന്‍ നടപടികളും അവസാനം വിവാദത്തിലാകുന്നത്. ഏറ്റവും ഒടുവിലായി മാസ്‌ക് വച്ച് പശുവിന് പുല്ലരിയാന്‍ പോയ ആളിനുള്‍പ്പെടെ പൊലീസ് പെറ്റി അടിച്ചത് വിവാദമായിരിക്കെയാണ് ക്വാട്ട തികയ്ക്കാനുള്ള നിര്‍ദേശത്തിന്റെ വാര്‍ത്തകളും പുറത്ത് വരുന്നത്.

മഹാമാരിയുടെ കാലത്ത് ഖജനാവ് കാലിയാകാതെ നോക്കാനുള്ള നിര്‍ദേശമാണിതെന്നാണ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഈ നിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയിട്ടുള്ളത്.

പോലീസ് ക്വാട്ട തികച്ചില്ലെങ്കില്‍ അതിനുള്ള പണി അവര്‍ വേറെ കിട്ടുമത്രെ. ഇതോടെ എന്തിനും ഏതിനും പെറ്റി ഈടാക്കി കാശ് വാങ്ങുകയാണ് ലോക്കല്‍ പൊലീസ്. അതില്‍ ഏറ്റവും രസകരമായത് ഹെല്‍മെറ്റ്് വയ്ക്കാതെ പോകുന്നവനും ഇപ്പോള്‍ പകര്‍ച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്ന് പറഞ്ഞാണ് കേസെടുക്കുന്നത് എന്ന പരാതികളും ഉയരുന്നുണ്ട് എന്നതാണ്.

പുതിയ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും കൂടുതല്‍ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടികളേറെയും. പലപ്പോഴും പൊലീസ് നടപടി വാക്ക് തര്‍ക്കത്തിലേക്കും എത്താറുണ്ട്.

കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചുനില്‍ക്കുന്നവര്‍ക്കെതിരേയും കേസുകള്‍ എടുത്തിട്ടുണ്ട്. ഇതുവരെ ഒരു കോടിയിലേറെ രൂപ പിഴ ഇനത്തില്‍ പിരിച്ചിട്ടുണ്ട്. പുതിയ നിയമം വന്നതോടെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പരിശോധനകള്‍ക്കുള്ള അധികാരം കുറയുകയും പരിശോധനക്ക് ഉടമസ്ഥരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും ഉണ്ട്
കുറ്റം ചെയ്താലും ഇല്ലെങ്കിലും ദിനവും ഖജനാവ് നിറയ്ക്കണം പിണറായുടെ നിര്‍ദേശം അനുസരിച്ച് പോലീസും

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...