Connect with us

Hi, what are you looking for?

Exclusive

എവിടെ പോകുന്നു?തുരങ്കം തുറയ്ക്കാന്‍ റിയാസ് ഇപ്പൊ പോകണ്ടാ… അതെന്താ ഞാന്‍ പോയാല്‍….

മുഹമ്മദ് റിയാസിനെ ഇങ്ങനെയൊക്കെ പരിഹസിക്കാന്‍ പാടുണ്ടോ പണിക്കര്‍ജീ… കുതിരാന്‍ തുരങ്കം തുറക്കുന്ന കാര്യത്തില്‍ ചുവടു പിഴച്ച മുഹമ്മദ് റിയാസിനെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷന്‍ ശ്രീജിത്ത് പണിക്കര്‍. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി മാറുന്ന മുഹമ്മദ് റിയാസിനെയാണ് ശ്രീജിത്ത് പണിക്കര്‍ കാണിച്ചു തന്നിരിക്കുന്നത്. ഒരു കിടിലം സംഭാഷണമാണ് അതിനായി പണിക്കര്‍ജി തയ്യാറാക്കിയത്. രാജ്യം ഇപ്പോള്‍ എവിടെ പോകുന്നു എന്ന് ചോദിക്കുമ്പോള്‍ അതുകൊള്ളാം ഞാന്‍ പറഞ്ഞില്ലേ ഓഗസ്റ്റില്‍ തുരങ്കം തുറക്കണമെന്ന് എന്നു പറയുന്ന റിയാസ് നാഗവല്ലിയായി മാറുകയാണ്.

പോകണ്ട എന്നു പറയുമ്പോള്‍ ഞാന്‍ പറഞ്ഞതാണല്ലോ പിന്നന്താ ഇപ്പോള്‍ ഒരു മനംമറ്റം എന്നു ചോദിക്കുന്നുണ്ട്. അതെന്താ തുരങ്കം തുറക്കാന്‍ ഞാന്‍ കൂടി പോയാല്‍ എന്നും റിയാസ് ചോദിക്കുന്ന തരത്തിലാണ് പരിഹാസം. ഇന്ന് ഓഗസ്റ്റ്.. ഞാന്‍ തന്നെ തുരങ്കം തുറക്കുമെന്നും ഫ്‌ളക്‌സ് വെക്കുമെന്നൊക്കെ നാഗവല്ലിയായി മാറുന്ന റിയാസ് പറയുന്നുണ്ട്. നിനക്കൊന്നും സംഭവിച്ചില്ല രാജ്യം… ആണുങ്ങള്‍ ജൂലൈയില്‍ തന്നെ തുരങ്കം തുറന്നു എന്നും പണിക്കര്‍ജീ പറയുന്നു. ഇതില്‍പരം പരിഹാസം ഇനി മുഹമ്മദ് റിയാസിന് കിട്ടാനില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

ഉദ്ഘാടന മാമാങ്കം നടത്തി നാട് മുഴുവന്‍ പല പോസില്‍ അമ്മായി അപ്പന്റെയും മരുമോന്റെയും ഫോട്ടോ ഇങ്ങനെ പടര്‍ന്നു പന്തലിക്കുന്നത് സ്വപ്നം കണ്ട് ഉറങ്ങി എണീറ്റപ്പോള്‍ ഈ ചതി പ്രതീക്ഷിച്ചു കാണില്ല. നിതിന്‍ ഗഡ്കരി ഈ ചതി ചെയ്യുമെന്ന് മുഹമ്മദ് റിയാസ് വിചാരിച്ചാല്‍. അല്ലെങ്കിലും പണിതാല്‍ ഞങ്ങള്‍ക്ക് തുറക്കാനും അറിയാം എന്ന് പറയുന്നതില്‍ തെറ്റില്ലല്ലോ. അതുകൊണ്ടുതന്നെയാണ് ഒന്നും മിണ്ടാതെ കുതിരാന്‍ തുരങ്കം തുറക്കുന്നത് ടെലിവിഷനിലും മറ്റ് കണ്ട് വീട്ടിലിരുന്നത്.

എന്നിട്ട് ചോദിച്ചപ്പോള്‍ ആര് തുറന്നാല്‍ എന്താ ഇപ്പോള്‍ എന്ന്. ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുന്നു എന്നതിലാണ് കാര്യം എന്നാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നത്. ആ സങ്കടം എന്തായാലും മലയാളികള്‍ക്ക് മനസ്സിലാകാതിരിക്കില്ല. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത് കേരളത്തിന് വലിയ ആശ്വാസമാണ്. ഏറെ നാടകീയതകള്‍ക്കോടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതിന്റെ തൊട്ടുതലേന്ന് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്ത് സ്‌ട്രൈക്ക് ആണെങ്കിലും പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും പ്രഹസനം കാണേണ്ടി വന്നില്ലല്ലോ എന്നൊരു ആശ്വാസമേയുള്ളൂ..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...